തിരുവനന്തപുരം : കൊറോണ വൈറസ് പരിശോധനയ്ക്കായി കേരളത്തില്‍ മൂന്ന് സര്‍ക്കാര്‍ ലാബുകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടെ സര്‍ക്കാര്‍ തലത്തില്‍ ഐ.സി.എം.ആര്‍. അംഗീകാരമുള്ള കൊറോണ പരിശോധനയ്ക്കുള്ള ലാബുകളുടെ എണ്ണം 13 ആയി. സ്വകാര്യമേഖലയില്‍ രണ്ടു ലാബുകള്‍ക്കുമാണ് അംഗീകാരം നല്‍കിയിരിക്കുന്നത്.
റിയല്‍ ടൈം ആര്‍.ടി. പി.സി.ആര്‍. ടെസ്റ്റിന് 242 ലാബുകളും ട്രൂനാറ്റ് ടെസ്റ്റിനുള്ള 20 ലാബുകളും സി.ബി.നാറ്റ് ടെസ്റ്റിനുള്ള മൂന്നു ലാബുകളും അടക്കം രാജ്യത്ത് സര്‍ക്കാര്‍ മേഖലയില്‍ ആകെ 235 ലാബുകള്‍ക്കും 86 സ്വകാര്യ ലാബുകള്‍ക്കുമാണ് അംഗീകാരം നല്‍കിയിരിക്കുന്നതെന്ന് ഐ.സി.എം.ആര്‍. അറിയിച്ചു.
കേരളത്തിലെ സര്‍ക്കാര്‍ ലാബുകള്‍
1. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഫീല്‍ഡ് യൂണിറ്റ് ആലപ്പുഴ
2. ഗവ. മെഡിക്കല്‍ കോളേജ് തിരുവനന്തപുരം
3. ഗവ.മെഡിക്കല്‍ കോളേജ്, കോഴിക്കോട്
4. ഗവ. മെഡിക്കല്‍ കോളേജ് തൃശ്ശൂര്‍
5. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, തിരുവനന്തപുരം
6. ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി, തിരുവനന്തപുരം
7. സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി, തിരുവനന്തപുരം
8. ഇന്റര്‍യൂണിവേഴ്‌സിറ്റി, കോട്ടയം
9. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, തലശ്ശേരി
10. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള, കാസര്‍കോട്
11. ഗവ. മെഡിക്കല്‍ കോളേജ്, എറണാകുളം
12. ഗവ.മെഡിക്കല്‍ കോളേജ്, മഞ്ചേരി
13. ഗവ.മെഡിക്കല്‍ കോളേജ്, കോട്ടയം
സ്വകാര്യ ലാബുകള്‍
1. ഡി.ഡി.ആര്‍.സി. എസ്.ആര്‍.എല്‍. ഡയഗ്‌നോസ്റ്റിക് പ്രൈവറ്റ് ലിമിറ്റഡ്, എറണാകുളം
2. മിംസ് ലബോറട്ടറി സര്‍വ്വീസസ്, കോഴിക്കോട്
