Hot Posts

6/recent/ticker-posts

യമുന വീണ്ടും സുന്ദരിയാവുന്നു..


പറഞ്ഞുവരുന്നത് ഭാരതത്തിന്റെ സ്വന്തം യമുന നദിയെ കുറിച്ചാണ്. ഡൽഹിയിലൂടെ ഒഴുകുന്ന യമുന നദിയിലെ വെള്ളം കഴിഞ്ഞ വർഷത്തെ ഏപ്രിൽ മാസത്തേക്കാൾ മെച്ചപ്പെട്ടു എന്നാണ് ഡൽഹി pollution കണ്ട്രോൾ കമ്മിറ്റി(DPCC) പറയുന്നത്. റിപ്പോർട്ട് അനുസരിച്ച് ITO പാലത്തിനടുത്ത് 21%, നിസാമുദ്ദീൻ പാലത്തിനടുത്ത് 20%, okhla അണക്കെട്ടിനടുത്ത് 18% മലിനീകരണ കുറവ് ആണ് കണക്കാക്കുന്നത്. യമുന നദിയിലേക്ക് തുറന്നിരുന്ന 6 അഴുക്കുചാലുകളിൽ 5 എണ്ണത്തിൽ നിന്നുമുള്ള മലിനീകരണവും കുറഞ്ഞതായി DPCC പറയുന്നു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഡൽഹി ജൽ ബോർഡ്(DJB) സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ലോക്ക്ഡൗൻ ദിവസങ്ങൾ പിന്നിടുമ്പോൾ യമുന നദിയിലെ വെള്ളം കൂടുതൽ ശുദ്ധതയായി വരുന്നതായി മനസിലാക്കാം. ഹരിയാനയിൽ നിന്നുമുള്ള വെള്ളത്തിന്റെ ഒഴുക്ക് കൂടിയതും ഇതിനൊരു കാരണമാണെന്ന് DJB കൂട്ടിച്ചേർത്തു.

ഏപ്രിൽ 6നു DPCC യമുന നദിയുടെ വിവിധ ഇടങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുകയും ഏപ്രിൽ 2019 ലെ കണക്കുകളുമായി താരതമ്യം ചെയ്യുകയും ചെയ്തു. DPCC സാമ്പിളുകൾ എടുത്ത 9 സ്ഥലങ്ങളിൽ 5 എണ്ണത്തിൽ BOD അളവ് 18%-33% കുറവുള്ളതായും ബാക്കി 4 സ്ഥലങ്ങളിൽ നേരിയ തോതിലുള്ള കൂടുതലും കണ്ടെത്തുകയുണ്ടായി. 2019ലെ കണക്കുകൾ പ്രകാരം DO(Dissolved Oxygen) ഇല്ലാതിരുന്ന സ്ഥലങ്ങളിൽ 2.3-4.8mg/l DO അളവ് ഇക്കഴിഞ്ഞ ദിവസങ്ങളിലെ പരിശോധനയിൽ കണ്ടെത്തി.  5mg/l അല്ലെങ്കിൽ അതിൽ കൂടുതൽ DO അളവ് ഉള്ള വെള്ളമാണ് കുളിക്കാനും മറ്റും ശുപാർശ ചെയ്യുന്നത്. ഈ അളവ് 9 സാമ്പിളുകളിൽ 2 എണ്ണത്തിൽ മാത്രമാണ് കാണാൻ സാധിച്ചത്.

യമുന നദി ഇത്രയൊക്കെ ശുദ്ധമായെങ്കിലും 'water quality criteria' ഇപ്പോഴും കൈവന്നിട്ടില്ല എന്നാണ് DPCC റിപ്പോർട്ട് പറയുന്നത്.

Reactions