പാലായിൽ കിസ്കോ- മരിയൻ ബ്ലഡ് ബാങ്കിൽ സബ് ഇൻസ്പെക്ടർ കെ.എച്ച്.ഹാഷിമിൻ്റെ നേതൃത്വത്തിൽ നടന്ന രക്തദാന ക്യാമ്പ് പാലാ SHO വി.എ സുരേഷ് ഉദ്ഘാടനം ചെയ്തു. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, ജനമൈത്രി CRO ബിനോയി തോമസ്, ജനസമിതി അംഗങ്ങളായ K R സൂരജ്, ലീലാ റ്റി ഐ, ബീറ്റ് ഓഫിസർ പ്രബു കെ ശിവറാം എന്നിവർ നേതൃത്വം കൊടുത്തു.
ജില്ലയിലെ എല്ലാ ബ്ലഡ് ബാങ്കുകളിലും ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ടെന്ന് ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം പറഞ്ഞു . ജനമൈത്രി പോലീസുമായി ചേർന്ന് ക്യാമ്പുകൾ നടത്തുവാൻ തയാറായിട്ടുള്ള സംഘടനകൾക്കും വ്യക്തികൾക്കും 9447043388 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.


