കൊമേഡിയനായും വില്ലനായും കടന്നു വന്ന് പ്രേക്ഷക ശ്രദ്ദ നേടിയതാരമാണ് ഷറഫുദ്ദീന്‍.വരത്തനിലെ വില്ലന്‍ വേഷത്തിന് ശേഷം ഷറഫുദ്ദീന്‍ മലയാള സിനിമയെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. താരത്തിന്റെ അടുത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു അഞ്ചാം പാതിര. ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തി താരം വീണ്ടും ആരാധകരെ ഞെട്ടിച്ചിരുന്നു. ചിത്രത്തിലെ ഡോക്ടര്‍ ബെഞ്ചമീന്‍ ലൂയിസായെത്തിയ താരത്തിന്റെ പ്രകടനത്തിന് നിറഞ്ഞ കൈയ്യടിയായിരുന്നു ആരാധകരും നിരൂപകരും ഒരുപോലെ നല്‍കിയത്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയിലൂടെ താരം ആരാധകരോട് ഒരു സന്തോഷവാര്‍ത്ത അറിയിച്ചിരിക്കുകയാണ്. മകള്‍ ദുഅ യ്ക്ക് കൂട്ടായി ഒരു അനിയത്ത് വന്നിരിക്കുകയാണെന്ന് താരം അറിയിച്ചു. മകളുടെ ചിത്രവും താരം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താരം വീട്ടു വിശേങ്ങളെല്ലാം പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.
താരം ഹാപ്പി വെഡ്ഡിങ്, പാവാട, കാര്‍ബണ്‍, പ്രേതം തുടങ്ങിയ ചിത്രങ്ങളിലെ മികച്ച അഭിനയത്തിലൂടെ ആരാധകരെ കൈയ്യിലെടുത്തിരുന്നു. ആദ്യ ചിത്രങ്ങളില്‍ അധികവും ഹാസ്യ കഥാപാത്രങ്ങളായിരുന്നു ലഭിച്ചത്.വരത്തനിലെ വില്ലന്‍ വേഷമായിരുന്നു താരത്തിന് വലിയൊരു ബ്രേക്ക് നല്‍കിയത്.
2013 ല്‍ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം എന്ന ചിത്രത്തിലൂടെയായിരുന്നു ഷറഫുദ്ദീന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് ഓം ശാന്തി ഓശാനയിലും മികച്ച വേഷം ചെയ്ത് പ്രേക്ഷകശ്രദ്ദ നേടി. അല്‍ഫോണ്‍സ് പുത്രനും നിവിന്‍ പോളിയും വീണ്ടും ഒരുമിച്ച പ്രേമത്തിലൂടെ താരത്തിന് വീണ്ടുമൊരു ബ്രേക്ക് ലഭിക്കുകയായിരുന്നു. ചിത്രത്തിലെ ഗിരിരാജന്‍ കോഴി എന്ന കഥാപാത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

