Hot Posts

6/recent/ticker-posts

ഇന്ന് പുതുതായി 3 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.




തിരുവനന്തപുരം:  ഇന്ന് പുതുതായി 3 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്നുപേരും വയനാട് ജില്ലയിലാണ്. സമ്പര്‍ക്കംമൂലമാണ് മൂന്നുപേര്‍ക്കും വൈറസ് ബാധിച്ചത്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ പോയി വന്ന വാഹനത്തിന്‍റെ ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ആ ഡ്രൈവറുടെ അമ്മയ്ക്കും ഭാര്യയ്ക്കും വണ്ടിയുടെ ക്ലീനറുടെ മകനുമാണ് ഇപ്പോള്‍ രോഗബാധയുണ്ടായത്. രോഗബാധയുള്ള ആരുടെയും പരിശോധനാ ഫലം നെഗറ്റീവായി വന്നിട്ടില്ല.
ഇതുവരെ 502 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്ന രോഗബാധിതരുടെ എണ്ണം 37.
21,342 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 21,034 പേര്‍ വീടുകളിലും 308 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 86 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 33,800 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 33,265 എണ്ണം രോഗബാധ ഇല്ല എന്നുറപ്പായിട്ടുണ്ട്.
ഇന്നുമാത്രം 1024 ടെസ്റ്റാണ് നടത്തിയത്.
സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പില്‍പ്പെട്ട 2512 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 1979 നെഗറ്റീവ് റിസള്‍ട്ട് വന്നിട്ടുണ്ട്. ഇന്ന് പുതുതായി ഹോട്ട്സ്പോട്ടുകള്‍ ഇല്ല. കണ്ണൂര്‍ - 18, കോട്ടയം - 6, വയനാട് - 4, കൊല്ലം - 3, കാസര്‍കോട് - 3, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ഒന്നുവീതം എന്നിങ്ങനെയാണ് ഇപ്പോള്‍ ചികിത്സയിലുള്ളവരുടെ എണ്ണം. നാലു ജില്ലകള്‍ കോവിഡ് മുക്തമാണ്.

Reactions