Hot Posts

6/recent/ticker-posts

ഇക്കാര്യങ്ങൾക്ക് പ്രത്യേക യാത്രാ പാസ് വേണ്ട! വാഹനങ്ങൾക്ക് ഒറ്റ, ഇരട്ട അക്ക നിയന്ത്രണമില്ല.


തിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യസേവനങ്ങള്‍ക്കും അനുവദിക്കപ്പെട്ട ജോലികള്‍ക്കും പ്രത്യേക യാത്രാപാസ് വേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത്തരം ആളുകള്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് മതിയാകും. വൈകിട്ട് ഏഴു മുതല്‍ രാവിലെ ഏഴു വരെയുള്ള യാത്രാനിരോധനവും ഇവര്‍ക്ക് ബാധകമല്ല.

ഹോട്സ്പോട്ട് മേഖലകളിലേക്കു പാസ് നല്‍കില്ല. കണ്ടെയ്‌ൻമെന്റ് സോണിൽ ഉപാധികളോടെ സ്വകാര്യ ഓഫിസുകള്‍ തുറക്കാം. ഓഫിസില്‍ ജോലിചെയ്യുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം. വാഹനങ്ങൾക്ക് ഒറ്റ, ഇരട്ട അക്ക നിയന്ത്രണമില്ല. എല്ലാ വാഹനങ്ങള്‍ക്കും ഓടാന്‍ അനുമതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നു മലയാളികളെ കൊണ്ടുവരാന്‍ പ്രത്യേക ട്രെയിനിനു ശ്രമം തുടരുന്നുണ്ട്. വരുന്നവര്‍ അതാതു സംസ്ഥാനങ്ങളില്‍ നിന്നും പാസ് വാങ്ങണം.  രോഗബാധയുള്ള സ്ഥലങ്ങളില്‍ നിന്നു വരുന്നവരുടെ കാര്യത്തില്‍ പ്രത്യേക ജാഗ്രതയുണ്ടാകും.

റെഡ് സോണ്‍ ജില്ലകളില്‍ നിന്നുള്ളവര്‍ ഒരാഴ്ച സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിയണം. അടുത്ത മാസത്തോടെ വിമാന സർവീസുകളുടെ എണ്ണം കൂടുമെന്നാണു വിവരം. ആഴ്ചയിൽ അറുപതിനായിരം പ്രവാസികളെങ്കിലും കേരളത്തിലേക്ക് എത്തും. ഇവരെയും മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവരെയും പരിശോധിക്കുമെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

Reactions