Hot Posts

6/recent/ticker-posts

ഇന്ന് ആരും രോഗമുക്തരായില്ല. കേരളത്തിൽ നിലവി‍ൽ ചികിൽസയിലുള്ളവരുടെ എണ്ണം


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ചു പേർക്കു കോവിഡ് 19 ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലപ്പുറം –3, പത്തനംതിട്ട – 1, കോട്ടയം – 1 എന്നിങ്ങനെയാണ് രോഗബാധിതർ. ഇതിൽ നാലു പേർ വിദേശത്തു നിന്നു വന്നവരാണ്. ഒരാൾ ചെന്നൈയിൽ നിന്നും വന്നു. ഇന്ന് ആരും രോഗമുക്തരായില്ല. കേരളത്തിൽ നിലവി‍ൽ ചികിൽസയിലുള്ളവരുടെ എണ്ണം 32 ആയി. ഇതിൽ 23 പേർക്കും സംസ്ഥാനത്തിനു പുറത്തുനിന്നാണ് രോഗബാധയുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

11 പേർ വിദേശത്തുനിന്നു വന്നവരാണ്. ചെന്നൈ – 6, മഹാരാഷ്ട്ര – 4, നിസാമുദീൻ – 2 എന്നിങ്ങനെയാണ് സംസ്ഥാനത്തിനു പുറത്തുനിന്നു വന്ന രോഗബാധിതരുടെ എണ്ണം. സമ്പർക്കത്തിലൂടെ 9 പേർക്കും രോഗം ബാധിച്ചു. ഇതിൽ 6 പേർ വയനാട്ടിലാണ് ഉള്ളത്. ചെന്നൈയിൽനിന്ന് വന്ന ഡ്രൈവറുടെ കുടുംബത്തിലെ മൂന്നു പേർ, സഹ ഡ്രൈവറുടെ മകൻ‌, സമ്പർ‌ക്കത്തിൽവന്ന മറ്റ് 2 പേർ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

വയനാടിന് പുറത്ത് സമ്പർക്കത്തിൽ രോഗബാധയുണ്ടായ മൂന്നു പേരും ഗൾഫിൽനിന്ന് വന്നവരുമായി അടുപ്പം പുലർത്തിയവരാണെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

Reactions