Hot Posts

6/recent/ticker-posts

ട്രോളുകൾക്കെതിരെ BJP: കളിയാക്കുന്ന രീതിയിൽ ട്രോളുകൾ ഉണ്ടാക്കുന്ന സോഷ്യൽ മീഡിയ ഉപഭോക്താക്കൾക്കെതിരെ


മുംബൈ : കോവിഡ് 19 ലോക്ക്ഡൗൻ മൂന്നാംഘട്ടത്തിലേക്ക് നീങ്ങുമ്പോഴും മഹാരാഷ്ട്രയിൽ പരസ്പരം കളിയാക്കി സന്തോഷം കണ്ടെത്തുകയാണ് രാഷ്ട്രീയപാർട്ടികൾ. മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഉൾപ്പെടെയുള്ള നേതാക്കളെ കളിയാക്കുന്ന രീതിയിൽ ട്രോളുകൾ ഉണ്ടാക്കുന്ന സോഷ്യൽ മീഡിയ ഉപഭോക്താക്കൾക്കെതിരെ ഭാരതീയ ജനതാ പാർട്ടി മുംബൈ പോലീസ് കമ്മീഷണർക്ക് പരാതി നൽകി.

പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്റെ പോസ്റ്റുകളിൽ മോശമായ വാക്കുകൾ ഉപയോഗിക്കുന്നതായും കമ്മീഷണർക്ക് സമർപ്പിച്ച പരാതിയിൽ കൗണ്സിലിലെ പ്രതിപക്ഷ നേതാവ് പ്രവീണ് ദാരേക്കാർ,  BJP മുംബൈ പ്രസിഡന്റ് മംഗൽ പ്രഭാത് ലോധ എന്നിവർ ചൂണ്ടിക്കാണിച്ചു. അദ്ദേഹത്തിനെതിരെ മോശമായ വാക്കുകൾ പോസ്റ്റ് ചെയ്യുന്നവരെ അറസ്റ് ചെയ്യുകയും അവർക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയിൽ പറയുന്നു.

ദേവേന്ദ്ര ഫഡ്നാവിസ് സംസ്ഥാന ഭരണം നടത്തിയിരുന്നപ്പോൾ BJP യുടെ എതിരാളികൾക്കെതിരെ മോശമായ ഭാഷയിൽ ട്രോളുകൾ ഉണ്ടായിരുന്നു എന്ന് നാഷണലിസ്റ് കോൺഗ്രസ് പാർട്ടി(NCP) സംസ്ഥാന പ്രസിഡന്റും ജലസേചന മന്ത്രിയുമായ ജയന്ത് പട്ടീൽ പറയുന്നു. "എന്നാൽ ഇന്ന് സോഷ്യൽ മീഡിയ ഉപഭോക്താക്കൾ BJP യുടെ തെറ്റുകൾ ചൂണ്ടികാണിക്കുമ്പോൾ അവർക്കെതിരെ പോലീസിൽ പരാതി നൽകി അവരുടെ ശബ്ദം അടിച്ചമർത്താൻ ശ്രമിക്കുന്നു", അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളുടെ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം BJP ക്ക് നൽകാൻ സാധിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. തങ്ങൾക്കെതിരെ ട്രോളുകൾ വന്നിരുന്നപ്പോൾ പരാതി സ്വീകരിക്കാൻ പോലീസ് തയ്യാറായിരുന്നില്ലായെന്നും ഓരോ ഫേസ്ബുക്ക് പേജും ആരാണ് നിയന്ത്രിക്കുന്നതെന്ന് നോക്കിയാണ് ഇവിടെ അന്വേഷണം നടക്കുന്നതെന്നും പട്ടീൽ പറഞ്ഞു.

സമീപമാസങ്ങളിൽ നിരവധി BJP നേതാക്കൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വിമർശനങ്ങൾ നേരിടേണ്ടി വന്നു, പ്രത്യേകിച്ചും ജനങ്ങളുമായി അവർ നടത്തിയ തത്സമയ ഇടപെടലുകൾക്കിടയിൽ.

Reactions