Hot Posts

6/recent/ticker-posts

"ശ്ശെടാ.... രാവിലെ തന്നെ ലോക്ക് ആയല്ലോ. ഉപ്പും മുളകിലെ പാറുക്കുട്ടി!


ഉപ്പും മുളകും സീരിയലിലൂടെ പ്രേക്ഷകമനസിൽ ഇടം നേടിയ പാറുകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഉപ്പും മുളകും സീരിയലിലെ ഏറ്റവും പ്രായം കുറഞ്ഞ കഥാപാത്രവും പാറുകുട്ടിയാണ്. ജനിച്ച് നാലാം മാസം മുതൽ അഭിനയരംഗത്തെത്തിയ ഈ കൊച്ചുനായികയുടെ ശരിയായ പേര് അമേയ എന്നാണെങ്കിലും എല്ലാവരുടെയും കണ്ണിലുണ്ണിയായ പാറുക്കുട്ടി എന്നാണ് അറിയപ്പെടുന്നത്.

"ശ്ശെടാ.... രാവിലെ തന്നെ ലോക്ക് ആയല്ലോ. ഇനിയിപ്പോ അച്ഛനെ സോപ്പിട്ടു നോക്കാം" എന്ന ക്യാപ്ഷൻ സഹിതം താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച ചിത്രം നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

പാറുകുട്ടിയുടെ മനോഹരമായ ചിരിയും, കുസൃതിയും എല്ലാം നിറഞ്ഞ വീഡിയോസും വൈറൽ ആണ്. കഴിഞ്ഞ ദിവസം ഉപ്പും മുളകും പരമ്പരയിലെ കേശുവായി എത്തുന്ന അൽസാബിത്തിന്റെ പിറന്നാൾ ആയിരുന്നു. തന്റെ പ്രിയപ്പെട്ട കേശുച്ചേട്ടന് പിറന്നാൾ ആശംസകൾ നൽകാനും പാറുക്കുട്ടി മറന്നില്ല.

Reactions