Hot Posts

6/recent/ticker-posts

അതിർത്തിയിൽ കുടുങ്ങി അന്യസംസ്ഥാനത്ത് നിന്ന് വരുന്ന മലയാളികൾ!


മുത്തങ്ങ : സംസ്ഥാനത്തിന്റെ അതിർത്തികളിൽ മലയാളികൾ കുടുങ്ങിക്കിടക്കുകയാണ്. സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നവർ പുറപ്പെടുന്ന സംസ്ഥാനത്തിന്റെ പാസും എത്തിച്ചേരേണ്ട സംസ്ഥാനത്തിന്റെ പാസും കയ്യിൽ കരുതണം എന്നാണ് നിർദ്ദേശം.എന്നാൽ ഇത് പാലിക്കാതെ അതിർത്തിയിൽ ഒരുപാട് ആളുകൾ എത്തിയ സാഹചര്യം  വെല്ലുവിളി ഉയർത്തി കഴിഞ്ഞു.

അന്യസംസ്ഥാനത്ത് നിന്ന് വരുന്നവരെ രജിസ്‌ട്രേഷനും അംഗീകൃത പാസും നോക്കിയതിന് ശേഷം മാത്രം കടത്തിവിട്ടാൽ മതി എന്ന നിർദ്ദേശമാണ് മലയാളികളെ വലച്ചത്‌. പാസുകൾ ഇല്ലാതെ യാത്ര ചെയ്യുന്നവർ നിയമാനുസൃതമായി യാത്ര ചെയ്യുന്നവരെ കൂടി ബുദ്ധിമുട്ടിലാക്കുകയാണ്. ഇവരുടെ ആരോഗ്യ പരിശോധനയും ശേഷം യാത്രയ്ക്കുള്ള അനുമതി നൽകുന്നതും സമയനഷ്ടം ഉണ്ടാക്കുന്നു. തുടർന്നാണ് നടപടി കർശനമാക്കാൻ ജില്ലാകളക്ടർമാർക്ക് നിർദ്ദേശം നൽകിയത്.

മുത്തങ്ങ, മഞ്ചേശ്വരം, വാളയാർ ചെക്ക്‌പോസ്റ്റുകളിൽ ഒട്ടേറെ പേരാണ് കുടുങ്ങിക്കിടക്കുന്നത്. വാളയാറിലാണ് ഏറ്റവും കൂടുതൽ ആളുകൾ ഉള്ളത്. കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണവും വെള്ളവും കിട്ടാത്ത അവസ്ഥയുമുണ്ട്.

Reactions