കരളിലെ കോശങ്ങള്‍ക്ക് നാശം സംഭവിക്കുകയും, തന്മൂലം കരളിനു വീക്കവും പഴുപ്പും ഉണ്ടാവുകയും ചെയ്യുമ്പോഴാണ് ലിവര്‍ സിറോസിസ് ഉണ്ടാവുന്നത്. കരളിനു അണുബാധ ഏറ്റാല്‍ കിഡ്നിക്കും തകരാര്‍ സംഭവിക്കും. ശരീരത്തിന്‍റെ രണ്ടു ശുദ്ധീകരണ പ്രക്രിയക്കും തകരാര്‍ പറ്റുമ്പോള്‍ മരണം വരെ സംഭവിക്കാം.
കരള്‍ രോഗം ലക്ഷണങ്ങള്‍:
വിശപ്പ് കുറയുക
മഞ്ഞപിത്തം ബാധിയ്ക്കുക
ശരീര ഭാരം കുറയുക
അടിവയറ്റില്‍ വേദന തോന്നുക
ചര്‍ദ്ദി, തളര്‍ച്ച, മനം പുരട്ടല്‍
ശരീരമാസകലം ചൊറിയുക.
കാരണങ്ങള്‍:
കരളിനു ഏല്‍ക്കുന്ന അണുബാധ,
അമിതമായ മദ്യപാനമാണ് ലിവര്‍ സിറോസിസ്നു പ്രധാനമായ ഒരു കാരണം. പക്ഷെ ഇപ്പോള്‍ മദ്യപാനം ഇല്ലാത്തവരിലും കരള്‍ രോഗം ഉണ്ടാവാറുണ്ട്.
കരള്‍ രോഗം ബാധിച്ചാല്‍:
ആഹാരത്തില്‍ ഉപ്പിന്‍റെ അംശം വളരെ കുറയ്ക്കുക
ധാരാളമായ് വെള്ളം കുടിക്കുക
മുളപ്പിച്ച ചെറുപയര്‍ രാവിലത്തെ ഭക്ഷണത്തില്‍ ഉള്‍പെടുത്തുക
തഴുതാമ തോരന്‍ ഉണ്ടാക്കി കഴിക്കുക
കയ്യോന്നി സമൂലം ഇടിച്ചു പിഴിഞ്ഞ് 5 മില്ലി വീതം നീര് കുടിക്കുന്നത് നല്ലതാണ്
കൂവളത്തിന്റെ ഇല അരച്ച് കഴിക്കുന്നത് നല്ലതാണ്.
കീഴാര്‍ നെല്ലി അരച്ച് കഴിക്കുന്നത് നല്ലതാണ്
5 ഗ്രാം മരമഞ്ഞള്‍ തേനില്‍ കുഴച്ചു കഴിക്കുക
മലിനമായ കാലാവസ്ഥയിലുള്ള ജോലി കഴിയുന്നതും കുറയ്ക്കുക.
ഇത്തരത്തില്‍ ധാരാളം ഒറ്റമൂലികള്‍ ഉണ്ടെങ്കിലും രോഗിയുടെ അവസ്ഥ മനസിലാക്കി ഒരു വൈദ്യനെ സമീപിക്കുക.
