Hot Posts

6/recent/ticker-posts

മകൻ ജീവനോടെ കുഴിച്ചുമൂടിയ അമ്മ മൂന്നുദിവസത്തിന് ശേഷം ജീവനോടെ!


ബെയ്‌ജിങ് : മകൻ ജീവനോടെ കുഴിച്ചുമൂടിയ അമ്മയെ മൂന്ന് ദിവസത്തിന് ശേഷം ജീവനോടെ രക്ഷിച്ച് പോലീസ്. മെയ് രണ്ടാം തിയതി അമ്മയെ ഉന്തുവണ്ടിയിൽ മകൻ തള്ളിക്കൊണ്ട് പോകുന്നത് കണ്ടതായി ഇയാളുടെ ഭാര്യ പറഞ്ഞു. മൂന്നുദിവസം കഴിഞ്ഞിട്ടും ഇവർ തിരിച്ചെത്താതായതോടെ ഭാര്യ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് സ്ത്രീയെ ജീവനോടെ കണ്ടെത്തിയത്. വടക്കൻ ചൈനയിലെ ഷാൻഷി പ്രവിശ്യയിലെ ജിംഗിയാൻ കൗണ്ടിയിലാണ് സംഭവം നടന്നത്.

ഉപേക്ഷിക്കപ്പെട്ട ഒരു ശ്മാശാനത്തിലായിരുന്നു അമ്മയെ മകൻ ജീവനോടെ കുഴിച്ചു മൂടിയത്. മണ്ണ് അധികം ഇടാതിരുന്നതിനാലാണ് അവരുടെ ജീവൻ നഷ്ടപ്പെടാതിരുന്നത്. മകനെതിരെ കൊലപാതകശ്രമത്തിന് പോലീസ് കേസെടുത്തു. കുഴിയിൽ നിന്ന് പുറത്തെടുക്കുമ്പോഴും ഇവർ സംസാരിക്കുന്നുണ്ടായിരുന്നു. തന്നെ രക്ഷിക്കണമെന്ന് ഇവർ അബോധാവസ്ഥയിൽ പറയുന്നുണ്ടായിരുന്നുവെന്നാണ് രക്ഷാപ്രവർത്തകരെ ഉദ്ധരിച്ചുള്ള ഔദ്യോഗിക മാധ്യമങ്ങളുടെ റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ കഴിയില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചതായി വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രെസ് റിപ്പോർട്ട് ചെയ്തു.

Reactions