Hot Posts

6/recent/ticker-posts

വീട് വൃത്തിയാക്കാൻ ചില പൊടിക്കൈകൾ


എല്ലാദിവസവും  വീട് വൃത്തിയാക്കാറുണ്ടെങ്കിലും പലപ്പോഴും പ്രതീക്ഷിക്കുന്ന ഫലം നമുക്ക് കിട്ടാറില്ല. അങ്ങനെയെങ്കിൽ ഇനി പറയുന്ന പൊടിക്കൈകൾ പരീക്ഷിച്ചുനോക്കിയാലോ..

1. ഒരു റൂമിന്റെ മനോഹാരിത കൂടുതലായി എടുത്ത് കാണിക്കുന്നത് മനോഹരമായ തറ ആണ്. തറയുടെ ഭംഗിക്ക് പുതിയൊരു ക്ലീനിംഗ് ലായനി ഉണ്ടാക്കാം.

 1/4 കപ്പ് വെളുത്ത വിനാഗിരി
 1/4 കപ്പ് ബേക്കിംഗ് സോഡ
 1 ടേബിൾസ്പൂൺ ഡിഷ്‌ ഡിറ്റർജന്റ്
 2 ലിറ്റർ ചൂടുവെള്ളം

ഇവയെല്ലാം മിക്സ് ചെയ്തതിന് ശേഷം തുണി ഉപയോഗിച്ചോ മോപ്പ് ഉപയോഗിച്ചോ തറ തുടക്കാവുന്നതാണ്. ശേഷം വെള്ളം ഉപയോഗിച്ച് ഒരിക്കൽ കൂടി തറ തുടക്കുക.

2. തറയുടെ ഭംഗിക്ക് തടസമാവുന്ന ഒന്നാണ് ടൈലുകൾക്കിടയിലെ ചെളി. ബേക്കിംഗ് സോഡയും വെള്ളവും മിക്സ് ചെയ്ത് പേസ്റ്റ് പരുവത്തിലാക്കി ടൈലുകൾക്കിടയിലെ സ്ഥലത്ത് പുരട്ടുക. അതിന് ശേഷം ഒരേ അളവിൽ വിനാഗിരിയും വെള്ളവും ചേർത്ത് പേസ്റ്റ് പുരട്ടിയ ഭാഗത്തേക്ക് സ്പ്രേ ചെയ്യുക. അപ്പോൾ ആ ഭാഗത്ത് കുമിളകൾ വരുകയും നുര നിറഞ്ഞ മിശ്രിതം ആയി മാറുകയും ചെയ്യും. ഇതൊരു ബ്രഷ് വെച്ച് നീക്കം ചെയ്യുകയും വെള്ളം ഉപയോഗിച്ച് ആ ഭാഗം കഴുകുകയും ചെയ്യുക.

3. സ്ഫടിക പ്രതലങ്ങൾ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് വലിയൊരു ടാസ്‌ക്. അതിനുള്ള വഴി പറയാം.
1 കപ്പ് ആൽക്കഹോൾ
1 കപ്പ് വെള്ളം
1 ടേബിൾസ്പൂൺ വിനാഗിരി എന്നിവ ചേർത്ത് പ്രതലത്തിൽ മൈക്രോഫൈബർ തുണി ഉപയോഗിച്ചോ ന്യൂസ് പേപ്പർ ഉപയോഗിച്ചോ തുടക്കുക.

4. അടുത്തതായി വസ്ത്രങ്ങൾ, പരവതാനികൾ എന്നിവയിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചെളി എങ്ങനെ നീക്കം ചെയ്യാം എന്ന് നോക്കാം.
1/4 കപ്പ് വിനാഗിരി
3/4 കപ്പ് ചൂടുവെള്ളം
1 ടേബിൾസ്പൂൺ ഡിഷ്‌ ലായനി എന്നിവ മിക്സ് ചെയ്ത് വസ്ത്രത്തിൽ ചെളിയുള്ള ഭാഗത്ത് പുരട്ടുക. കുറച്ച് നേരം ഉരച്ചുകഴുകുക. ശേഷം വെള്ളം കൊണ്ട് കഴുകുക.

5. മേശ, കട്ടിൽ, കസേര തുടങ്ങിയ വീട്ടുപകരണങ്ങളുടെ മിനുസവും തിളക്കവും തിരിച്ചുകിട്ടാനുള്ള എളുപ്പ മാർഗം ആവട്ടെ അടുത്തത്.
1 കപ്പ് ഒലിവ് ഓയിൽ
1/2 കപ്പ് നാരങ്ങ നീര് എന്നിവ മിക്സ് ചെയ്ത് തുണി ഉപയോഗിച്ച് ഈ ഫർണിച്ചറുകളിൽ പ്രയോഗിക്കുക.

Reactions