സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന നടിമാര്‍ മലയാളത്തില്‍ കുറച്ചൊന്നുമല്ല ഉള്ളത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരങ്ങളെല്ലാം തങ്ങളുടെ സ്വകാര്യ വിശേഷങ്ങളെല്ലാം ആരാധകരമായി പങ്കുവയ്ക്കാറുണ്ട്. പൊതുസമൂഹം പലപ്പോഴും താരങ്ങളുടെ വിശേഷങ്ങള്‍ എല്ലാം മറ്റൊരു രീതിയില്‍ കണ്ട് സൈബര്‍ ആക്രമണത്തിന് ഇരയാക്കാറുമുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു നടി ശ്രിന്ദ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്. പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ നടിമാര്‍ ഇത്തരം വാര്‍ത്തകള്‍ക്കെതിരെ പ്രതികരിക്കാറുണ്ട് , കൃത്യമായി മറുപടി നല്‍കിയാലും ചെയ്തതൊന്നും ഉപേക്ഷിക്കാതെ പലരും മുന്നോട്ടുപോകുന്നത് കണ്ടിട്ടുണ്ട്.
വസ്ത്രധാരണത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരുന്നതും നടിമാര്‍ക്ക് തന്നെയാണ്. ഇത്തരം കമന്റുകള്‍ എഴുതി ആനന്ദം കണ്ടെത്തുന്നവര്‍ക്കുള്ള മറുപടിയുമായാണ് നടി ശ്രിന്ദ ഇപ്പോള്‍ രംഗത്തെത്തിയത് . അശ്ലീല കമന്റുകള്‍ സഹിക്കാനാകുന്നില്ലെന്നും ഇത്തരം പ്രവൃത്തികള്‍ ദയവുചെയ്ത് അവസാനിപ്പിക്കണമെന്നും താരം പറയുന്നു. കഴിഞ്ഞ ദിവസം നടി അനുമോളും ഈ വിഷയത്തെ ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരുന്നു. ഒരാളെ കുറിച്ച് മാത്രം താരം എടുത്തു പറഞ്ഞു, അയാള്‍ തനിക്ക് പല അക്കൗണ്ടുകളില്‍ നിന്നുമായി തന്റെ ലൈംഗിക അവയവത്തിന്റെ വീഡിയോ തനിക്ക് അയച്ചു തരുന്നത് പതിവാക്കിയിരിക്കുകയാണെന്നും ദൈവം തന്ന ഏറ്റവും വലിയ സമ്മാനമാണെന്നാണ് അയാള്‍ കരുതുന്നതെന്നും താരം പ്രതികരിച്ചു. ഇനി ഇത്പോലെ ആവര്‍ത്തിച്ചാല്‍ നിയമ പരമായി നേരിടുമെന്നും ഇയാളെകുറിച്ച് സൈബര്‍ സെല്ലില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും താരം തുറന്നടിച്ചു.
