മലയാളസിനിമയില്‍ ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നായികയാണ് അനുമോള്‍. സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. അനുയാത്ര എന്ന യുട്യൂബ് ചാനലിലും താരം വളരെ സജീവമാണ്. ഇല്ലായ്‌പ്പോഴും സന്തോഷ നിറഞ്ഞ പോസ്റ്റുകള്‍ പങ്കുവയ്ക്കാറുള്ള താരം ഇത്തവണ എത്തിയത് ഒരു താക്കീതുമായാണ്.
തനിക്ക് സോഷ്യല്‍ മീഡിയയിലുണ്ടായ മോശം അനുഭവത്തിനെതിരെയാണ് താരം ഇപ്പോള്‍ പൊട്ടിത്തെറിച്ചു കൊണ്ട് രംഗത്തെത്തിയത് ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം വ്യക്തമാക്കിയത്.
ചിലര്‍ സോഷ്യല്‍മീഡിയയിലൂടെ തനിക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ചു തരുന്നുണ്ടെന്നും സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളാണ് കൂടുതലും അയയ്ക്കാറുള്ളതെന്നും താന്‍ ബ്ലോക്ക് ചെയ്ത് മടുത്തെന്നും ഇത് അവസാനിപ്പിക്കണമെന്നും താരം പൊട്ടിതെറിച്ചു.
ഒരാളെ കുറിച്ച് മാത്രം താരം എടുത്തു പറഞ്ഞു, അയാള്‍ തനിക്ക് പല അക്കൗണ്ടുകളില്‍ നിന്നുമായി തന്റെ ലൈംഗിക അവയവത്തിന്റെ വീഡിയോ തനിക്ക് അയച്ചു തരുന്നത് പതിവാക്കിയിരിക്കുകയാണെന്നും ദൈവം തന്ന ഏറ്റവും വലിയ സമ്മാനമാണെന്നാണ് അയാള്‍ കരുതുന്നതെന്നും താരം പ്രതികരിച്ചു. ഇനി ഇത്‌പോലെ ആവര്‍ത്തിച്ചാല്‍ നിയമ പരമായി നേരിടുമെന്നും ഇയാളെകുറിച്ച് സൈബര്‍ സെല്ലില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും താരം തുറന്നടിച്ചു. നിരവധി നടിമാര്‍ക്ക് ഇത്തരത്തിലുള്ള അവസ്ഥയിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്. ചിലര്‍ മാത്രമെ ഇതിനെതിരെ പ്രതികരിക്കാറുള്ളു.


