Hot Posts

6/recent/ticker-posts

ഇതാണ് ഞങ്ങളുടെ പാവങ്ങളുടെ കാവ്യമാധവന്‍ !!! വീണ നായരുടെ വീഡിയോ വൈറല്‍


മിനി സ്‌ക്രീന്‍ നിന്നും ബിഗ്‌ബോസിലെത്തി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ച് പറ്റിയ താരമാണ് നടി വീണ നായര്‍. മലയാള സിനിമകളിലും മിനിസ്‌ക്രീനിലും അഭിനയിച്ച് കഴിവ് തെളിയിക്കുമ്പോഴാണ് താരത്തിന് ബിഗ്‌ബോസിലേക്ക് അവസരം ലഭിക്കുന്നത്. മലയാളം ബിഗ് ബോസ് സീസണ്‍ 2 ല്‍ ഇത്തവണ മിനിസ്‌ക്രീന്‍ രംഗത്തെ നിരവധി പേര്‍ മത്സരാര്‍ത്ഥികളായി എത്തിയിരുന്നു.

ബിഗ് ബോസ് ഹൗസിലെ ശക്തയായ മത്സരാര്‍ഥിയായ വീണ 63 ാം ദിവസമാണ് ഷോയില്‍ നിന്ന് അപ്രതീക്ഷിമായി പുറത്ത് പോകുന്നത്,  വളരെ ശക്തയായ മത്സാര്‍ത്ഥിയായ വീണയ്ക്ക് നിരവധി ആരാധകരുമുണ്ടായിരുന്നു. ഷോയില്‍ നിന്ന് പുറത്ത് വന്ന ശേഷം താരം സോഷ്യല്‍മീഡിയയില്‍ വളരെ സജീവമാണ.് ഫുക്രുവിനോടും ആര്യയോടുമായിരുന്നു താരത്തിന് പ്രത്യേക അടുപ്പം ഉണ്ടായിരുന്നത്.




ഇപ്പോള്‍ ഇതാ ഈ ലോക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് വീണയുടെ പുതിയ ടിക് ടോക്ക് വീഡിയോയാണ്. കാവ്യ മാധാവന്‍ പൃഥ്വിരാജ് എന്നിവര്‍ തകര്‍ത്ത് അഭിനയിച്ച അനന്ദഭദ്രം
എന്ന ചിത്രത്തിലെ കിടിലന്‍ സീനാണ് താരം അഭിനയിച്ച് തകര്‍ത്തത്. മാത്രമല്ല ഡബ്ബിങ് ആര്‍ട്ടിസ്റ്റ്  ശ്രീജേച്ചിയുടെ ശബ്ദം കാവ്യയ്ക്ക് ആണ് ഏറ്റവും യോജിക്കുക എന്ന കുറിപ്പോടെയായിരുന്നു താരം വീഡിയോ സോഷ്യല്‍മീഡിയയില്‍  പങ്കുവെച്ചത്.  നിരവധി സെലിബ്രിറ്റികളും താരത്തിന് വീഡിയോയ്ക്ക് കമന്റ് നല്‍കിയിട്ടുണ്ട്.

Reactions