നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കവര്‍ന്ന പ്രിയങ്കരിയായ നായികയാണ് ഭാവന. ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്ന് താരം ഇപ്പോള്‍ മലയാളത്തില്‍ സജീവമല്ല.
നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ മലയാളത്തിനു സമ്മാനിച്ച ഭാവനയുടെ തിരിച്ചു വരവ് പ്രേക്ഷകര്‍ എപ്പോഴും ഉറ്റു നോക്കുന്ന ഒന്നാണ്. കന്നഡയിലെ പ്രമുഖ നിര്‍മാതാവ് നവീന്‍ ആണ് താരത്തിന്റെ ഭര്‍ത്താവ്. താര നിബിഡമായാണ് ഇരുവരുടേയും വിവാഹം നടന്നത്.
വിവാഹശേഷം താരം കുറച്ചുകാലത്തേക്ക് അഭിനയ രംഗത്തേക്ക് പ്രവേശിച്ചിരുന്നില്ല. പിന്നീട് തമിഴകത്ത് തരംഗം സൃഷ്ടിച്ച 96 എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ കന്നഡ റീമേക്കിലൂടെ വീണ്ടും നായികനായി തിരിച്ചെത്തി. . സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ഭാവന സന്തോഷ നിമിഷങ്ങളും തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ആഘോഷങ്ങളുമെല്ലാം പ്രേക്ഷകരുമായി പങ്കു വയ്ക്കാറുണ്ട്.
ഇപ്പോഴിതാ ഫേസ്ബുക്കില്‍ താരത്തിന്റെ വ്യാജപ്രൊഫൈല്‍ നിര്‍മ്മിച്ച് ചിലര്‍ ആളുകളെ കബളിപ്പിക്കുകയാണെന്ന് താരം അറിയിക്കുകയാണ്. തന്റെ പേരില്‍ ഫേസ്ബുക്കില്‍ സജീവമായിരിക്കുന്ന പേജിനെതിരേ താരം ഇപ്പോള്‍ തുറന്നടിക്കുകയാണ്.തനിക്ക് സ്വന്തമായി ഫേസ്ബുക്ക് പേജ് ഇല്ലെന്നും വ്യാജപ്രവര്‍ത്തികള്‍ ചെയ്യുന്നത് അവസാനിപ്പിക്കാനും താരം പറയുന്നു. മാത്രമല്ല ദയവ് ചെയ്ത് എല്ലാവരും ഈ പേജ് റിപ്പോര്‍ട്ട് ചെയ്യണമെന്നും ഭാവന ആരാധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.


