അഡാറ് ലവ്വ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരമാണ് പ്രിയാ വാര്യര്‍, ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കലിലൂടെയാണ് താരം ആറാധകരുടെ ഹൃദയത്തില്‍ കയറിക്കൂടിയത്.
ബോളിവുഡില്‍ അരങ്ങേറ്റും കുറിച്ച പ്രിയയ്ക്ക് ലോകമെമ്പാടും നിരവധി ആരാധകരാണ് ഉള്ളത്. നിരവധി പരസ്യ ചിത്രങ്ങളിലും താരം ഇതിനോടകം വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ടിക് ടോക് വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അഭിനയത്തിന് പുറമെ നല്ലൊരു ഗായിക കൂടിയാണ് താരം. ടിക്ടോക്കില്‍ സജീവമായ താരത്തിന്റെ മലയാളത്തിലുള്ള സംഭാഷണങ്ങള്‍ കേട്ട് വലഞ്ഞിരിക്കുകയാണ് മറ്റു ദേശത്തെ ചില ആരാധകര്‍. താരത്തിന് ആരാധകര്‍ ചില ഉപദേശങ്ങളും ഇപ്പോള്‍ നല്‍കുന്നുണ്ട്. ആരാധകര്‍ നല്‍കിയ ഈ ഉപദേശങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
മലയാളത്തില്‍ മാത്രമല്ല ഇനി മുതല്‍ ഹിന്ദിയിലും ടിക് ടോക് ചെയ്യണം, മലയാളം കേട്ട് മനസ്സിലാകുന്നില്ല എന്നാണ് ചില ആരാധകര്‍ കമന്റുകള്‍ നല്‍കിയത്. ഹിന്ദിയില്‍ മാത്രമല്ല തെലുങ്കിലും തമിഴിലും ടിക് ടോക് ചെയ്യാനായും ആരാധകര്‍ താരത്തോട് ആവശ്യപ്പെടുന്നുണ്ട്. എന്നിരുന്നാലും താരം ഇത് പരീക്ഷിക്കുമോ എന്ന കണ്ടറിയാം
