Hot Posts

6/recent/ticker-posts

സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്ന് എറണാകുളത്ത് എത്തിയ വൃക്കരോഗിക്കാണ് രോഗം സ്ഥിരീകരിച്ചത്.


സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്ന് എറണാകുളത്ത് എത്തിയ വൃക്കരോഗിക്കാണ് രോഗം സ്ഥിരീകരിച്ചത്. പത്തു പേരുടെ ഫലം നെഗറ്റീവാണ്. ഇവർ കണ്ണൂർ സ്വദേശികളാണ്.

സംസ്ഥാനത്ത് 16 പേരാണ് ഇനി ചികിൽസയിലുള്ളത്. കണ്ണൂർ – 5, വയനാട് – 4, കൊല്ലം – 3, ഇടുക്കി, എറണാകുളം, പാലക്കാട്, കാസർകോട് ജില്ലകളിൽ ഒന്നുവീതം എന്നിങ്ങനെയാണ് ചികിൽസയിലുള്ളവരുടെ എണ്ണം.  കേരളത്തിൽ ഇതുവരെ 503 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 20,157 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതിൽ 19,810 പേർ വീടുകളിലും 347 പേർ ആശുപത്രികളിലുമാണ്. ഇന്ന് 127 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 35,856 സാംപിളുകൾ പരിശോധിച്ചതിൽ 35,355 എണ്ണം നെഗറ്റീവായി. സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 33 ആയി കുറഞ്ഞു.

Reactions