തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ വിശേഷങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയ ആഘോഷമാക്കാറാണ് പതിവ്. മാതൃ ദിനത്തില്‍ ഒന്നിലധികം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ച് കൊണ്ടാണ് വിഘ്‌നേഷ് ശിവന്‍ ആശംസകളുമായി രംഗത്തെത്തിയത്. പക്ഷേ ചിത്രങ്ങളില്‍ നയന്‍താരയ്ക്ക് മാത്രമായി നല്‍കിയ പ്രത്യേകതയാണ് ആരാധകര്‍ ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്. വിദേശത്തുനിന്ന് താരം ഒരു കുഞ്ഞിനെ കയ്യിലെടുത്തു നില്‍ക്കുന്ന ചിത്രമായിരുന്നു വിഘ്‌നേഷ് പോസ്റ്റ് ചെയ്തത്.ചിത്രത്തിന് വിദേശ നല്‍കിയ കുറിപ്പാണ് ശ്രദ്ധേയം. ഇപ്പോള്‍ ഒരു കുഞ്ഞിനെ കയ്യിലെടുത്തു നില്‍ക്കുന്നതും ഭാവിയിലെ എന്റെ കുട്ടികളുടെ അമ്മയാകാന്‍ പോകുന്ന ആള്‍ക്ക് മാതൃദിന ആശംസകള്‍ എന്നായിരുന്നു താരം കുറിച്ചത്.
എന്തായാലും വിഘ്‌നേഷിന്റെ ചിത്രം വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.മാതൃദിനത്തില്‍ നിരവധി സെലിബ്രിറ്റികള്‍ ആയിരുന്നു സോഷ്യല്‍ മീഡിയയില്‍ ആശംസകളുമായി രംഗത്തെത്തിയത്. എല്ലാവരുടെയും പോസ്റ്റും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്.
വിഘ്‌നേഷിന്റയും നയന്‍താരയുടേയും വിവാഹം ആരാധകര്‍ എപ്പോഴും ഉറ്റുനോക്കുന്ന ഒന്നാണ്. പക്ഷേ താരങ്ങള്‍ ഇതുവരെയും വിവാഹം എപ്പോഴാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. 2020 ല്‍ വിവാഹം ഉണ്ടെന്ന് ആദ്യം സൂചന നല്‍കിയിരുന്നു എങ്കിലും ഇപ്പോള്‍ അതിനെക്കുറിച്ചൊന്നും പ്രതികരിച്ചിട്ടില്ല. വിഘ്‌നേഷിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയാണ് നയന്‍താരയുടെ വിശേഷങ്ങള്‍ ആരാധകര്‍ അറിയുന്നത്.
ചിത്രങ്ങളും വളരെ ചുരുക്കം സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറ്.

