Hot Posts

6/recent/ticker-posts

JEE, NEET പരീക്ഷകൾ ജൂലൈയിൽ


ന്യൂഡൽഹി : JEE mains പരീക്ഷകൾ  ജൂലൈ 18 മുതൽ 23 വരെയും NEET UG പരീക്ഷകൾ ജൂലൈ 26 നും നടക്കുമെന്ന് മാനവ വിഭവശേഷി വികസന മന്ത്രാലയം അറിയിച്ചു.

JEE mains പരീക്ഷകൾ ഏപ്രിൽ ആദ്യവാരത്തിലും NEET UG പരീക്ഷകൾ മേയ് 3 നും ആണ് നടത്താൻ ഉദ്ദേശിച്ചിരുന്നത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിവെക്കേണ്ടി വന്നു.

JEE അഡ്വാൻസ്ഡ് പരീക്ഷ ആഗസ്റ്റ് മാസത്തിൽ നടക്കുമെന്നും തിയ്യതി പിന്നീട് അറിയിക്കുമെന്നും മന്ത്രി പൊഖ്രിയാൽ നിഷാങ്ക് അറിയിച്ചു.

 പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികൾ സ്വയം പഠിക്കുന്നതോടൊപ്പം SWAYAM, Diksha ഉൾപ്പെടെയുള്ള ഡിജിറ്റൽ മോഡുകളുടെ സഹായവും സ്വീകരിക്കണമെന്ന് മന്ത്രി വിദ്യാർത്ഥികളോട് പറഞ്ഞു.

 ട്വിറ്ററിലും ഫേസ്ബുക്കിലും വെബിനാർ വഴി വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് ഉത്തരങ്ങൾ നൽകുകയായിരുന്നു മന്ത്രി. ജൂൺ 15 ന് ശേഷം ബാക്കിയുള്ള പരീക്ഷകൾ നടത്തുമെന്നും അദ്ദേഹം വിദ്യാർത്ഥികളെ അറിയിച്ചു. ഏകദേശം 9 ലക്ഷത്തോളം കുട്ടികൾ JEE mains പരീക്ഷക്കും 15.93 ലക്ഷത്തോളം കുട്ടികൾ NEET പരീക്ഷക്കും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി(NTA) പറഞ്ഞു.

UGC NET പരീക്ഷ തിയ്യതിയും CBSE 10,12 ക്ലാസ്സുകളിലെ പരീക്ഷ തിയ്യതിയും പിന്നീട് അറിയിക്കുന്നതായിരിക്കും.

Reactions