Hot Posts

6/recent/ticker-posts

ഏഴാം ക്ലാസ് വരെ നല്ല കുട്ടിയായിരുന്നു, പിന്നെ എന്ത് സംഭവിച്ചുവെന്ന് അറിയില്ല !!! രഞ്ജിനി ഹരിദാസ്




അവതരണ മേഖലയില്‍ തന്റെതായ ഒരു കഴിവ് തെളിയിച്ച് പ്രേക്ഷക ഹൃദയം കവര്‍ന്ന താരമാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റ് അവതരിപ്പിച്ച ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മലയാളികള്‍ രഞ്ജിനിയെ അടുത്തറിഞ്ഞത്. പിന്നീട് അവതരണരംഗത്തും എല്ലാ ഷോകളിലും രഞ്ജിനിയുടെ ശബ്ദം സ്ഥിരമാകുകയിരുന്നു.

മലയാളത്തില്‍ ചിലസിനിമകളിലും ചില വേഷങ്ങള്‍ താരം ചെയ്തിരുന്നു. ബിഗ് ബോസ് സീസണ്‍ വണ്ണിലൂടെ താരം വീണ്ടും പ്രേക്ഷകപ്രീതി നേടിയ മുന്നേറി.  ഇപ്പോഴിതാ യൂട്യൂബ് ചാനലുമായി രഞ്ജി വളരെയധികം തിരക്കിലാണ്, അഹങ്കാരി എന്നു തുടങ്ങി പലതരം വിളിപ്പേരുകള്‍ താരത്തിന് ആരാധകര്‍ ചാര്‍ത്തി കൊടുത്തിരുന്നു.പക്ഷേ ബിഗ് ബോസില്‍ മത്സരിച്ചതിന് ശേഷം രഞ്ജിനിയെ കുറിച്ചുള്ള മുന്‍വിധികള്‍ എല്ലാം തകിടം മറിഞ്ഞു. തന്റെ ജീവിതത്തില്‍ ഉണ്ടായ പ്രതിസന്ധികളെക്കുറിച്ച് താരം നേരത്തെ തന്നെ അഭിമുഖങ്ങളില്‍ എല്ലാം തുറന്നുപറഞ്ഞിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈരളി ടിവിയിലെ ജെബി ജംഗ്ഷന്‍  പരിപാടിയില്‍ സംസാരിച്ചപ്പോഴാണ് താരം  ജീവിതത്തില്‍ ഉണ്ടായ പ്രണയത്തെകുറിച്ചും അച്ഛന്റെ വേര്‍പാടിനെ ക്കുറിച്ചുമെല്ലാം പറഞ്ഞത്. വളര്‍ച്ചയും തളര്‍ച്ചയും എല്ലാം താരം പങ്കുവച്ചിരുന്നു അച്ഛനില്ലാത്തത് വലിയൊരു കുറവായി ആണ് താന്‍ കണക്കാക്കുന്നതെന്നും അമ്മ അച്ഛനില്ലാത്ത വളരെ കഷ്ടപ്പെട്ടാണ് വളര്‍ത്തിയത് എന്നും താരം പറഞ്ഞു. 2006 മുതല്‍ ആയിരുന്നു തനിക്ക് മീഡിയ പബ്ലിസിറ്റി ലഭിച്ചതെന്നും അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍ രഞ്ജിനി ഒരിക്കലും ഇങ്ങനെ ആവില്ലായിരുന്നു തന്നെ സ്വഭാവം എല്ലാം വേണ്ടി മാറിപ്പോയത് അങ്ങനെയാണെന്നും  തന്റെ സ്വയംസുരക്ഷിതത്വത്തിനാണ് ഇങ്ങനെ ആയതെന്നും താരം പറഞ്ഞു.

Reactions