മലയാളികളുടെ വികാരമാണ് കട്ടൻ ചായയും പരിപ്പുവടയും. പലതരം രോഗങ്ങൾക്കുമുള്ള ഒരു ഔഷധം കൂടിയാണത്രേ നമ്മുടെ സ്വന്തം കട്ടൻ.
ടെൻഷനടിക്കുമ്പോൾ ഒരു കട്ടനടി പതിവാണ് ചിലർക്ക്. ടെൻഷൻ അടിക്കുമ്പോൾ മാത്രമല്ല, വെറുതെ ഇരിക്കുമ്പോൾ അല്ലെങ്കിൽ ട്രിപ്പ് പോവുമ്പോൾ, തണുപ്പത്ത് ഡ്രൈവ് ചെയ്യുമ്പോൾ കട്ടനടി പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതിയാണ് തരുന്നത്.
കട്ടൻ വെറും നേരം പോക്കാണെന്ന് കരുതരുത്. വായയുടെ ആരോഗ്യം നിലനിർത്താനുള്ള ഏറ്റവും നല്ലൊരു വഴികൂടിയാണ് കട്ടൻ കുടിക്കുക എന്നത്. മാത്രവുമല്ല, നിരന്തരം കട്ടൻ കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിക്കാൻ കൂടി സഹായിക്കുന്നു.
വയറിളക്കം കൊണ്ട് പൊറുതിമുട്ടുന്നവർക്കുള്ള ഒറ്റമൂലി കൂടിയാണ് കട്ടൻ. പലതരം പ്രകൃതിദത്ത വഴികളും ഉപയോഗിച്ചിട്ടും വയറിളക്കം മാറിയില്ലെങ്കിൽ കട്ടൻ ഒന്ന് പ്രയോഗിച്ച് നോക്കാം. ആദ്യം കടുപ്പത്തിൽ ഒരു കട്ടൻ ഉണ്ടാക്കുക. തിളച്ച് വരുന്ന സമയത്ത് 2 സ്പൂൺ ഉപ്പ് കട്ടനിൽ ചേർക്കുക. ഇത്തരത്തിൽ ഉപ്പ് ചേർത്ത കട്ടൻ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
വിവിധതരം ക്യാൻസറുകളെ പ്രതിരോധിക്കുന്ന തീഫ് ലാവിൻസ്, തീരുബിജിൻസ്,കാറ്റെച്ചിൻസ് തുടങ്ങിയ ആന്റി ഓക്സിഡന്റുകൾ കട്ടൻ ചായയിൽ അടങ്ങിയിട്ടുണ്ട്.
നിസ്സാരനായി കരുതുന്ന കട്ടൻ എത്രയോ വലുതാണല്ലേ. വെറുതെ രസത്തിന് കുടിക്കുന്ന കട്ടൻ ചായക്ക് ഇത്ര ഗുണഫലങ്ങൾ ഉണ്ടെന്ന് പ്രതീക്ഷിച്ചിരുന്നുവോ?
