Hot Posts

6/recent/ticker-posts

ലോക്ക്ഡൗണ്‍ നാളുകളിലെ എന്റര്‍ടൈന്‍മെന്റ് !!! അനുശ്രീയുടെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍


ഡയമണ്ട് നെക്ക്‌ലേസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച് മുന്‍നിര നായികമാരുടെ ലിസ്റ്റില്‍ ഇടം നേടിയ താരമാണ് അനുശ്രീ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ ലോക്ക്ഡൗണ്‍ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം താരത്തിന്റെ ആല്‍മരത്തില്‍ തൂങ്ങിയാടുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

രസകരമായ നിരവധി കമന്റുകള്‍ നല്‍കി ആരാധകര്‍ വീഡിയോ വൈറല്‍ ആക്കിയിരിക്കുകയാണ്. തനി നാടന്‍ മലയാളി പെണ്‍കുട്ടിയായി ദാവണിയുടുത്ത് ആല്‍മരത്തില്‍ തൂങ്ങിയാടുന്ന വീഡിയോ കണ്ട് താരത്തിന്റെ ധൈര്യത്തെ അഭിനന്ദിച്ചും ആരാധകര്‍ രംഗത്ത്  എത്തുന്നുണ്ട്.





ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിലേക്കുള്ള നായികയെ തെരഞ്ഞെടുക്കാന്‍ സംഘടിപ്പിച്ച റിയാലിറ്റി ഷോയിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. താരത്തിന്റെ ആദ്യ സിനിമയായ 'ഡയമണ്ട് നെക്ലേസ്' പുറത്തിറങ്ങി എട്ട് വര്‍ഷം തികയുന്നതിന്റെ സന്തോഷവും ലാല്‍ ജോസിനോടുള്ള നന്ദിയും താരം പങ്കു വച്ചിരുന്നു.  ചിത്രത്തിലെ അരുണേട്ടാ എന്ന വിളിയിലൂടെയാണ് താരം മലയാളികളുടെ മനസ് കീഴടക്കിയത്. പിന്നീടങ്ങോട്ട് ബിഗ് ബഡ്ജറ്റ് ചിത്രങ്ങളടക്കം നിരവധി സൂപ്പര്‍ താരങ്ങളുടെ നായികയായി അനുശ്രീ തിളങ്ങിയിരുന്നു. കമുകുംചേരിയിലാണ് താരം താമസിക്കുന്നത്. ലോക്ക്ഡൗണ്‍ ആയതിനാല്‍ നാട്ടിലെ സൗന്ദര്യം താരം തന്റെ ചിത്രങ്ങളില്‍ ഉള്‍പ്പെടുത്താറുണ്ട്. നിരവധി ഫോട്ടോഷൂട്ടുകളാണ് താരം ആ ലോക്ക്ഡൗണ്‍ നാളുകളില്‍ നടത്തിയത്.


Reactions