Hot Posts

6/recent/ticker-posts

തലച്ചോറിന്റെ ഒരു ഭാഗത്തിന്റെ കാര്യത്തില്‍ തീരുമാനമായി !!! അനിയത്തിയ്ക്ക് ട്രോളുമായി അഹാന


സിനിമാ പ്രേമികള്‍ ഏവരും ഒരു ഇഷ്ടം കാത്തു സൂക്ഷിക്കുന്ന ഒരു കുടുംബമാണ് നടന്‍ കൃഷ്ണ കുമാറിന്റെത്. അച്ഛനും പെണ്‍മക്കളും അമ്മയും എല്ലാം ആരാധകരുടെ ഇഷ്ടതാരങ്ങളാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ഏവരും വിശേഷങ്ങള്‍ എല്ലാം പങ്കു വയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു കൃഷ്ണകുമാറിന് മകള്‍ ദിയ കുട്ടിയുടെ പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചത്. എല്ലാവരും സോഷ്യല്‍ മീഡിയയില്‍ ദിയയ്ക്ക് ആശംസകളുമായി എത്തിയിരുന്നു.

മോഡലിംഗ് രംഗത്ത് തിളങ്ങുന്ന ദിയ  സിനിമയില്‍ ഇതുവരെ രംഗപ്രവേശനം നടത്തിയിട്ടില്ല. എന്നാല്‍ അഹാനയും ഇഷാനിയും ഇളയമകള്‍ ഹന്‍സികയും അഭിനയരംഗത്ത് പ്രവേശിച്ചു കഴിഞ്ഞു. അഹാന മലയാള സിനിമയിലെ മുന്‍നിരനടിമാരുടെ ലിസ്റ്റില്‍ ഇടം നേടി കഴിഞ്ഞിട്ടുണ്ട്. ലൂക്ക എന്ന ചിത്രത്തിലാണ ഹന്‍സിക  ആദ്യമായി അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തില്‍ അഹാനയുടെ ചെറുപ്പകാലം അവതരിപ്പിച്ചായിരുന്നു ഹന്‍സികയും അരങ്ങേറ്റം കുറിച്ചത്.


സഹോദരി ദിയ കൃഷ്ണയ്ക്ക് പിറന്നാള്‍ ആശംസകളുമായി നടി അഹാന കൃഷ്ണകുമാര്‍  ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. സഹോദരിക്കൊപ്പമുള്ള കുട്ടിക്കാല ചിത്രമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. വളരെ രസകരമായ കുറിപ്പാണ് താരം ചിത്രത്തിനൊപ്പം പങ്കുവച്ചത്. ദിയ വളരെ നല്ല കുട്ടിയാണെന്നും പെട്ടന്ന് പ്രകോപിതയുമാകാനുമുള്ള പ്രധാന കാരണം തലച്ചോറിന്റെ ഒരു ഭാഗം ശരിക്കും പ്രവര്‍ത്തിക്കാത്തതിനാലാണ് എന്നും അതുകൊണ്ടാണ് പല കാര്യങ്ങളും നിന്നെ ബാധിക്കില്ലെന്നും താരം കുറിച്ചു. മാത്രമല്ല അനിയത്തിക്കുട്ടിക്ക് പിറന്നാള്‍ ആശംസകളും അഹാന നല്‍കിയിട്ടുണ്ട്. പോസ്റ്റ് വളരെ ചുരുങ്ങിയ സമയംകൊണ്ടാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തത്.





Reactions