മലയാളത്തില്‍ സൂപ്പര്‍ നായകന്മാരുടെ നായികയായി തിളങ്ങി പിന്നീട് തെന്നിന്ത്യയിലേക്ക് ചേക്കേറിയ പ്രേക്ഷകരുടെ പ്രിയനടിയാണ് ഭാവന. താരം ഇപ്പോള്‍ മലയാള സിനിമയില്‍ അഭിനയിച്ചിട്ട് കുറച്ചധികം നാളുകളായി. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ മലയാളത്തിനു സമ്മാനിച്ച ഭാവനയുടെ തിരിച്ചു വരവ് പ്രേക്ഷകര്‍ എപ്പോഴും ഉറ്റു നോക്കുന്ന ഒന്നാണ്. കന്നഡയിലെ പ്രമുഖ നിര്‍മാതാവ് നവീന്‍ ആണ് താരത്തിന്റെ ഭര്‍ത്താവ്. താരനിബിഡമായാണ് ഇരുവരുടേയും വിവാഹം നടന്നത്.
വിവാഹശേഷം താരം കുറച്ചുകാലത്തേക്ക് അഭിനയ രംഗത്തേക്ക് പ്രവേശിച്ചിരുന്നില്ല. പിന്നീട് തമിഴകത്ത് തരംഗം സൃഷ്ടിച്ച 96 എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ കന്നഡ റീമേക്കിലൂടെ വീണ്ടും നായികനായി തിരിച്ചെത്തി. ഇപ്പോഴിതാ ലോക്ക്ഡൗണ്‍ കാലത്ത് വിരസത എങ്ങനെ അകറ്റുമെന്ന് ഭാവന ആരാധകരുമായി പങ്കുവെയ്ക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ഭാവന സന്തോഷ നിമിഷങ്ങളും തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ആഘോഷങ്ങളുമെല്ലാം പ്രേക്ഷകരുമായി പങ്കു വയ്ക്കാറുണ്ട്.
