Hot Posts

6/recent/ticker-posts

എപ്പോഴും സന്തോഷദിനങ്ങളല്ല, ഇടയ്ക്ക് പൊട്ടിത്തെറികളും ഉണ്ടാകാറുണ്ട് !!! മനസ്തുറന്നു കൃഷ്ണകുമാര്‍



പ്രേക്ഷര്‍ക്ക് ഏറ്റവുമധികം പ്രിയപ്പെട്ട താര കുടുംബങ്ങളില്‍ ഒന്നാണ് നടന്‍ കൃഷ്ണകുമാറിന്റെത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അച്ഛനും അമ്മയും മക്കളും എല്ലാം പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ ആണ്. ഇപ്പോഴിതാ തങ്ങളുടെ കുടുംബത്തില്‍ സന്തോഷം മാത്രമല്ല ഇടയ്ക്ക് ചില പൊട്ടിത്തെറികളും നടക്കാറുണ്ടെന്ന് കൃഷ്ണകുമാര്‍ തുറന്നുപറയുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ താരങ്ങള്‍ ഇപ്പോഴും സന്തോഷ പൂര്‍ണമായ വീഡിയോകളും രസകരമായ ചിത്രങ്ങളും എല്ലാം ആരാധകരുമായി പങ്കുവക്കുക പതിവാണ്. എല്ലാം വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെയാണ് വൈറലാകാറ്.

ഇപ്പോഴിതാ തങ്ങളുടെ വീട്ടിലെ സന്തോഷം കണ്ട് ആരും അത്ഭുതപ്പെടേണ്ട ആവശ്യമില്ലെന്നും എപ്പോഴും  വീട്ടില്‍ സന്തോഷം മാത്രമല്ല ചില പൊടിത്തെറികളും സംഭവിക്കാറുണ്ടെന്നും കൃഷ്ണകുമാര്‍ പറയുന്നു. ഒരു കുടുംബം എന്നതില്‍ പോസിറ്റീവും നെഗറ്റീവും ഉണ്ടാകാറുണ്ട്. തങ്ങളുടെ കുടുംബത്തിനും അതുണ്ടെന്നും  മാത്രമല്ല തങ്ങളുടെ കുടുംബത്തില്‍ സന്തോഷം ഉണ്ടാവാനുള്ള ഏറ്റവും പ്രധാന കാരണം അഹാനയാണ് എന്നും താരം കൂട്ടിച്ചേര്‍ത്തു.


കാരണം ആദ്യമായി തങ്ങള്‍ക്കുണ്ടായ കുഞ്ഞ്  അഹാന ആണെന്നും അവളിലൂടെയാണ് പേരന്റിങ് എന്താണെന്ന് പഠിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു. പ്രണയവിവാഹമായിരുന്നുവെന്നും വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നുവെന്നും  ഞങ്ങള്‍ രണ്ടുപേരും പല അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളവരാണെന്നും താരം കൂട്ടിച്ചേര്‍ത്തു.  കുടുംബം എന്നത് സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും സങ്കടത്തിന്റെയും ഒത്തുചേരലാണ് അതുകൊണ്ട് ഇതെല്ലാം തങ്ങളുടെ കുടുംബത്തിലുമുണ്ടെന്നും താരം പറഞ്ഞു.
.

Reactions