Hot Posts

6/recent/ticker-posts

ഡിജിറ്റൽ റീലീസിനൊരുങ്ങി അമിതാഭ് ബച്ചൻ സിനിമ


ഇന്ത്യൻ സിനിമയുടെ നിറ സാന്നിധ്യമായ അമിതാഭ് ബച്ചന്റെ 51 വർഷത്തെ അഭിനയ കാലത്തെ ആദ്യത്തെ ഡിജിറ്റൽ റിലീസിംഗ്. ബോളിവുഡിന്റെ സ്വന്തം ബിഗ് ബി ആദ്യമായാണ് ഇത്തരമൊരു അനുഭവത്തിലൂടെ കടന്ന് പോകുന്നത്. തിയറ്റർ റിലീസ് ഒഴിവാക്കി ഡിജിറ്റൽ റിലീസിങ്ങിന് ഒരുങ്ങുകയാണ് ബിഗ് ബി ഫിലിം.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൻ പ്രഖ്യാപിച്ചിരിക്കുന്ന ഈ അവസരത്തിൽ തിയറ്ററുകളും സിനിമ ഇൻഡ്സ്ട്രികളും അനിശ്ചിതകാലത്തേക്ക് അടച്ചിടേണ്ടി വന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബിഗ് ബിയുടെ പുതിയ ചിത്രം 'ഗുലാബോ സിറ്റാബോ' എന്ന സിനിമ ഡിജിറ്റൽ റിലീസ് ചെയ്യാം എന്ന് അണിയറ പ്രവർത്തകർ തീരുമാനമെടുത്തത്. ജൂണ് 12ന് ആമസോൺ പ്രൈം ഉപഭോക്താക്കൾക്ക് ലഭ്യമാവുമെന്നും അറിയിച്ചു.

അതിശയകരമായ അനുഭവം എന്നാണ് ഡിജിറ്റൽ റീലീസിനെ അമിതാഭ് ബച്ചൻ വിശേഷിപ്പിച്ചിരിക്കുന്നത്. "1969ൽ ചലച്ചിത്രമേഖലയിലെത്തി. ഇതിപ്പോൾ 2020, 51 വർഷങ്ങൾ. ഈ കാലഘട്ടത്തിനിടെ നിരവധി വെല്ലുവിളികളും മാറ്റങ്ങളും കണ്ടു. ഇപ്പോഴിതാ മറ്റൊരു ചലഞ്ച്  കൂടി. എന്റെ സിനിമയുടെ ഡിജിറ്റൽ റിലീസ്, ഗുലാബോ സിറ്റാബോ. ജൂണ് 12ന് ആമസോൺ പ്രൈമിൽ. ഇത് അതിശയകരമാണ്. മറ്റൊരു വെല്ലുവിളിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്", അമിതാഭ് ബച്ചൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

അമിതാഭ് ബച്ചനോടൊപ്പം യുവനടന്മാരിൽ ശ്രദ്ധേയനായ ആയുഷ്മാൻ ഖുറേനയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. ഷൂജിത് സിർകർ ആണ് സിനിമയുടെ സംവിധായകൻ.

Reactions