Hot Posts

6/recent/ticker-posts

ഹോം ക്വാറന്റൈനിൽ കഴിയേണ്ടി വരുന്ന ആളുകൾ ഇവ ശ്രദ്ധിക്കണം!


ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളും പ്രവാസികളും കേരളത്തിലേക്ക് വന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗരൂകരാകേണ്ടിയിരിക്കുന്നു നമ്മൾ. ഹോം ക്വാറന്റൈനിൽ കഴിയേണ്ടി വരുന്ന ആളുകൾ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നോക്കാം.

1. പൂർണമായും വായുസഞ്ചാരമുള്ളതും പ്രത്യേക ടോയ്‌ലെറ്റുമുള്ള മുറികളിലാണ് താമസിക്കേണ്ടത്. അങ്ങനെയുള്ള സൗകര്യങ്ങൾ ഇല്ലാത്തവർ കളക്ടറേറ്റിലെ കണ്ട്രോൾ റൂമിൽ ബന്ധപ്പെടുക. പ്രത്യേക നിരീക്ഷണകേന്ദ്രത്തിൽ താമസിക്കാനുള്ള സൗകര്യം അവർ ഒരുക്കി തരുന്നതായിരിക്കും.

2. എയർ കണ്ടിഷനെറുകൾ ഉപയോഗിക്കാതെ ജനലുകൾ തുറന്നിട്ട് മുറിയിൽ വായുസഞ്ചാരം ഉറപ്പുവരുത്തുക.

3. യാതൊരു കാരണവശാലും മുറി വിട്ട് പുറത്ത് പോവരുത്. മറ്റു കുടുംബാംഗങ്ങൾ മുറിയിൽ പ്രവേശിക്കുകയും അരുത്.

4. ഭക്ഷണം മുറിയുടെ ഉള്ളിൽ നിന്ന് കൊണ്ട് എടുക്കാവുന്ന രീതിയിൽ മുറിയുടെ പുറത്ത് വെക്കുക.

5. ക്വാറന്റൈനിൽ കഴിയുന്നവർക്ക് ഭക്ഷണം നൽകുന്ന പാത്രങ്ങൾ അണുനാശിനി ഉപയോഗിച്ചോ സോപ്പ് ഉപയോഗിച്ചോ കഴുകുക.

6. ക്വാറന്റൈനിൽ കഴിയുന്നവരുടെ മൊബൈൽ ഫോൺ മറ്റാരും ഉപയോഗിക്കാതിരിക്കുക.

7. ക്വാറന്റൈനിൽ കഴിയുന്നവരുടെ വസ്ത്രങ്ങളും വസ്തുക്കളും മറ്റാരും ഉപയോഗിക്കാതിരിക്കുക.

8. വസ്ത്രങ്ങള്‍ 20 മിനിറ്റ് ബ്ലീച്ചിംഗ് ലായനിയില്‍ മുക്കിവച്ചശേഷം സോപ്പ് ഉപയോഗിച്ച് കഴുകണം. ഒരു ലിറ്റര്‍ വെള്ളത്തില്‍ മൂന്നു ടീസ്പൂണ്‍ ബ്ലീച്ചിംഗ് പൗഡര്‍ കലക്കിവച്ച് അരമണിക്കൂറിന് ശേഷം കിട്ടുന്ന തെളിയാണ് ബ്ലീച്ചിംഗ് ലായനി.

9. വീട്ടിൽ സന്ദർശകരെ അനുവദിക്കരുത്. അത്യാവശ്യത്തിനല്ലാതെ കുടുംബാംഗങ്ങൾ വീടിന് വെളിയിൽ ഇറങ്ങരുത്.

10. വൈറസ് ബാധയുടെ ലക്ഷണങ്ങളോ മറ്റേതെങ്കിലും ആരോഗ്യപ്രശ്‌നങ്ങളോ ഉണ്ടായാല്‍ നേരിട്ട് ആശുപത്രിയില്‍ പോകാതെ ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനം ഉപയോഗിക്കുകയോ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരെ ഫോണ്‍ മുഖേന ബന്ധപ്പെടുകയോ ചെയ്യണം.

Reactions