Hot Posts

6/recent/ticker-posts

മദ്യ വില്‍പന; സര്‍ക്കാരിന്റെ നടപടി ബിവറേജസിന്റെ അന്ത്യം കുറിക്കുന്നത്- ചെന്നിത്തല



തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ മദ്യ വില്‍പന പൂര്‍ണ്ണമായും സ്വകാര്യമേഖലയ്ക്ക് തീറെഴുതി കൊടുക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തുടങ്ങാന്‍ പോവുന്ന ബാറുകളിലെ ചില്ലറ മദ്യവില്‍പന ശാലയ്ക്ക് ലൈസന്‍സ് ഫീസ് അടക്കേണ്ടതില്ല. ഇത് വന്‍ അഴിമതിയാണ്.

കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറങ്ങിയിട്ടുംഅണിയറയില്‍ ബാര്‍ മുതലാളിമാരുമായി ചേര്‍ന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് മദ്യവില്‍പന ശാലകള്‍ തുറക്കേണ്ടെന്ന തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.   

സംസ്ഥാന സര്‍ക്കാരിന്റെ കുത്തകയായിരുന്ന മദ്യവില്‍പന സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കുന്നത് ബിവറേജസ് കോര്‍പ്പറേഷന്‍ അടച്ചു പൂട്ടുന്ന അവസ്ഥയിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മദ്യവിതരണ മേഖല സ്വകാര്യവത്കരിക്കുന്ന ഓര്‍ഡിനന്‍സ് ഉടന്‍ പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

Reactions