കൊറോണ വൈറസ് എന്ന മഹാമാരിയെ പൂര്‍ണ്ണമായും നീക്കം ചെയ്യാനാവില്ലെന്നും അതിനോട് പൊരുത്തപ്പെട്ട് ജീവിക്കാന്‍ ജനങ്ങള്‍ പഠിക്കണമെന്നും ലോക ആ രോഗ്യ സംഘടന മുന്നയിപ്പ് നല്‍കി. ലോക്ഡൗണ്‍ ഇളവിനെ തുടര്‍ന്നാണ് ഡബ്ല്യുഎച്ച്ഒ യുടെ മുന്നറിയിപ്പ്. കൊറോണ പുതിയ വൈറസാണെന്നും ഇതിനെ എത്ര കാലം കൊണ്ട് നിയന്ത്രിക്കാനാവുമെന്നതിനെ കുറിച്ചു പ്രവചിക്കാന്‍ കഴിയില്ലെന്നും ഡബ്ല്യുഎച്ചഒ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കല്‍ റയാന്‍ വ്യക്തമാക്കി.
ലോക്ഡൗണ്‍ തുടരുന്നതും പിന്‍വലിക്കുന്നതും അപകടകരമായ കാര്യമാണെന്നും. ഒരു മരുന്ന് കണ്ടുപിടിച്ച് വൈറസിനെ മറികടക്കുന്നത് പ്രപഞ്ചത്തിനു മുന്‍പിലുളള വലിയ ഒരു അവസരമാണെന്നും ഡോ. റയാന്‍ പറഞ്ഞു. പ്രപഞ്ചത്തിന്റെ പല ഭാഗത്തിലും കോവിഡ് പ്രതിരോധത്തെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്‌നങ്ങളെയും ആക്രമങ്ങളെയും അദ്ദേഹം ആപലപിച്ചു.
