ആർത്തവരക്തത്തിന്റെ നിറവും അത് പോലെ തന്നെ അളവും ഓരോരുത്തരിലും വ്യത്യസ്തമാണ്. ചിലപ്പോൾ ഇത് സ്വഭാവികമായിരിക്കാം. അല്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങളുടെ സൂചനയായിരിക്കാം.
ഒരു സ്ത്രീയുടെ ആർത്തവരക്തം നോക്കി ഗർഭധാരണ സാധ്യതയും മനസിലാക്കാം. ആർത്തവരക്തത്തിന്റെ നിറം സാധാരണയായി ചുവപ്പാണ്. തുടക്കത്തില്‍ ഇളം നിറമെങ്കിലും പിന്നീട് ഇത് കറുത്ത ചുവപ്പാകും. ഈ ചുവപ്പില്‍ തന്നെ പല നിറഭേദങ്ങളുമുണ്ടാകും. ഇത് സാധാരണ കട്ടിയോടെയുളളതും ആയിരിയ്ക്കും. 5 മുതൽ 7 ദിവസം വരെ ആർത്തവം നീണ്ടുനിൽക്കാം. പീരിയഡ് സൈക്കിൾ 28 മുതൽ 30 ദിവസം വരെയാണ് സാധാരണയായി കാണുന്നത്.
ചില സ്ത്രീകളിൽ വിളറിയ ചുവപ്പ് നിറത്തിലുള്ള രക്തസ്രാവം ഉണ്ടാവാറുണ്ട്. ഇത് അനീമിയയുടെ ലക്ഷണം ആവാം. സാധാരണ ഗർഭധാരണത്തിന് അനീമിയ പോലുള്ള പ്രശനങ്ങൾ തടസ്സമാവാറുണ്ട്. ഗർഭധാരണം നടന്നാൽ കുഞ്ഞിനെയും അമ്മയെയും ബാധിക്കുന്ന പ്രശ്നമാണ് രക്തക്കുറവ്. ചിലപ്പോള്‍ ആര്‍ത്തവം തുടങ്ങി രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ രക്തനിറം കുറയുന്നതായി കാണാം. ആര്‍ത്തവത്തിന്റെ അവസാന ദിനങ്ങളില്‍ ഇതു സാധാരണയാണെങ്കിലും ചുവപ്പു കുറഞ്ഞ രക്തസ്രാവം ഗര്‍ഭധാരണത്തിന് അനുകൂല സൂചനകളല്ല നല്‍കുന്നത്.
സ്ത്രീശരീരത്തിലെ പ്രധാനപ്പെട്ട ഹോർമോൺ ആണ് സ്ത്രീഹോർമോൺ എന്നറിയപ്പെടുന്ന ഈസ്ട്രജൻ. ആർത്തവനിറത്തിന് പിങ്ക് നിറം ആണെങ്കിൽ ശരീരത്തിലെ ഈസ്ട്രജന്റെ കുറവിനെയാണ് അത് സൂചിപ്പിക്കുന്നത്. ഈസ്ട്രജന്‍ കുറവ് ഗര്‍ഭധാരണത്തിന് പ്രശ്‌നമുണ്ടാക്കുന്ന ഒന്നു തന്നെയാണ്. എന്നാല്‍ പിങ്ക് നിറത്തിലെ ചെറിയ കുത്തുകള്‍ പോലുള്ള ബ്ലീഡിംഗ് ഗര്‍ഭധാരണം നടക്കുന്ന വേളയില്‍,അതായത് ഇംപ്ലാന്റേഷന്‍ എന്ന അവസരത്തില്‍ സംഭവിയ്ക്കുന്നുണ്ട്. ചിലപ്പോളെങ്കിലും ചിലരിത് ആര്‍ത്തവമായി തെററിദ്ധരിയ്ക്കുന്നു. ഇത് ഇംപ്ലാന്റേഷന്‍ ബ്ലീഡിംഗാണ്.
കൂടാതെ ഗര്‍ഭപാത്രത്തെ ബാധിയ്ക്കുന്ന, സ്ത്രീയുടെ പ്രത്യുല്‍പാദനത്തെ ബാധിയ്ക്കുന്ന ചില പ്രത്യേക അവസ്ഥകളാണ് എന്‍ഡോമെട്രിയായിസ്, ഫൈബ്രോയ്ഡുകള്‍ എന്നിവ. ഇത്തരം അവസ്ഥകളില്‍ വ്യത്യസ്ത നിറത്തോടു കൂടിയ രക്തപ്രവാഹം ഉണ്ടാകാം. കഠിനമായ വയറുവേദനയോടു കൂടിയ ആര്‍ത്തവം കൂടിയായിരിയ്ക്കും. സ്ത്രീ ശരീരത്തില്‍ മറ്റു ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഇതെല്ലാം തന്നെ സ്ത്രീ ശരീരത്തിന്റെ പ്രത്യുല്‍പാദനത്തെ ബാധിയ്ക്കുന്ന അവസ്ഥകള്‍ തന്നെയാണ്.
ആർത്തവ ചക്ര ദൈർഘ്യം കുറഞ്ഞതും കൂടിയതും നല്ല ലക്ഷണം അല്ല. 28 മുതൽ 30 വരെ എന്നതാണ് ആരോഗ്യപരമായ ആർത്തവത്തിന്റെ ചക്ര ദൈർഘ്യം.
ഹോര്‍മോണുകളാണ് ആത്യന്തികമായി പ്രത്യുല്‍പാദനത്തിലേയ്ക്കു ശരീരത്തെ നയിക്കുന്നത്. ഹോര്‍മോണ്‍ പ്രക്രിയകള്‍ തകിടം മറിയുന്നത് ശരീരത്തിന്റെ പല പ്രവര്‍ത്തനങ്ങളേയും ബാധിയ്ക്കുന്ന ഒന്നാണ്. പ്രധാനമായും പ്രത്യുല്‍പാദനത്തെ. ഇതെല്ലാം പ്രത്യുല്‍പാദനത്തിനു തടസം നില്‍ക്കുന്നവയാണ്.
