Hot Posts

6/recent/ticker-posts

കുളിസീന്‍ കാണിച്ചു തന്ന് വൃത്തിയുള്ളവരാണ് ഞങ്ങളെന്ന് തെളിയിക്കാന്‍ പറ്റില്ലല്ലോ !!! തുറന്നടിച്ച് സഹോദരിമാര്‍



അമൃതം ഗമയ എന്ന മ്യൂസിക് ബാന്‍ഡ്‌ലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സഹോദരിമാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അമൃതാ സുരേഷ് കഴിവ് തെളിയിക്കുന്നത്. പിന്നീട് ബാലയുമൊത്തുള്ള വിവാഹശേഷം താരം വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. പക്ഷേ ആ ബന്ധം അധിക കാലം നീണ്ടു നിന്നില്ല. ഒരു കുഞ്ഞ് ആയതിനു ശേഷം ഇരുവരും ബന്ധം വേര്‍പിരിയുകയായിരുന്നു. പിന്നീട് അമൃത പിന്നണി ഗാന രംഗത്ത് വളരെ സജീവമാവുകയായിരുന്നു.

അമൃതം ഗമയ എന്ന മ്യൂസിക് ബാന്‍ഡും വ്‌ലോഗും കൂടാതെ ബിഗ് ബോസ് സീസണ്‍ 2 മത്സരാര്‍ത്ഥിയായും താരത്തിന്  അവസരം ലഭിച്ചിരുന്നു. സഹോദരി അഭിരാമി സുരേഷ് ചെറിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായിരുന്നു.  ബിഗ് ബോസ് സീസണ്‍ ടു വിനു ശേഷം തങ്ങളുടെ യൂട്യൂബ് ചാനലായ എജി വ്‌ലോഗിലൂടെ ചില വിശേഷങ്ങള്‍ ആരാധകര്‍ ആരുമായി താരങ്ങള്‍ പങ്കുവയ്ക്കുകയാണ്.



ഷോയില്‍ പങ്കെടുത്ത സമയത്ത് മത്സരാര്‍ത്ഥിയായ ഇവരെ കുറിച്ച് ചില വിവാദങ്ങള്‍ ദയ പ്രകടിപ്പിച്ചിരുന്നു. വൃത്തിഇല്ലാത്തവരാണെന്നും പാട്ടുപാടാന്‍ മാത്രം അറിയുകയുള്ളൂ എന്നും ഇവരെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ദയയുടെ ഈ വാക്കുകള്‍ വൈറലായിരുന്നു. ഇപ്പോഴിതാ താരങ്ങള്‍ ഇതിന് മറുപടി നല്‍കുകയാണ് . ഇതൊക്കെ പ്രേക്ഷകര്‍ എങ്ങനെയാണ് വിലയിരുത്തുന്നത് താങ്കള്‍ക്ക് നല്ല ബോധ്യമുണ്ടെന്നും എല്ലാദിവസവും രാവിലെ വന്ന് കുളിച്ചു കുറി തൊട്ട് നിന്ന് കുളിച്ചു എന്ന് കാണിച്ചു തരാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും കുളി സീന്‍ കാണിച്ചു റെക്കോര്‍ഡ് ചെയ്ത് ഇതൊന്നും തെളിയിക്കാന്‍ പറ്റില്ല എന്നും താരങ്ങള്‍ തുറന്നടിച്ചു.


Reactions