Hot Posts

6/recent/ticker-posts

മദ്യം വൈറസിനെ കൊല്ലും! കോൺഗ്രസ് MLA


രാജസ്ഥാൻ: "ആൽക്കഹോൾ ഉപയോഗിച്ച് കൈ കഴുകുമ്പോൾ വൈറസ് ചാവുമെങ്കിൽ തീർച്ചയായും ആൽക്കഹോൾ കുടിച്ചാൽ തൊണ്ടയിലെ വൈറസുകളും ചത്ത് പോകും", രാജസ്ഥാനിലെ സങ്ങോടിൽ നിന്നുള്ള കോൺഗ്രസ് MLA ഭരത് സിങ് കുന്തൻപുർ മുഖ്യമന്ത്രിക്ക് എഴുതിയ കത്തിലാണ് ഇത് സൂചിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മദ്യശാലകൾ തുറക്കുന്നതിന്റെ സാധുതകൾ പരിശോധിക്കണമെന്നും കത്തിലുണ്ട്.

"രാജ്യത്താകമാനം ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന അവസരത്തിൽ സംസ്ഥാനത്തെ മദ്യശാലകൾ അടച്ചിട്ടിരിക്കുകയാണ്. കേന്ദ്രം ഈയടുത്തൊന്നും മദ്യത്തിന്റെ വിൽപ്പനക്ക് പച്ചക്കൊടി കാണിക്കില്ല. അതുകൊണ്ട് തന്നെ മദ്യം വിൽക്കുന്നതിനുള്ള കരിഞ്ചന്തകൾ കുതിച്ചുയരുകയാണ്. അതിന്റെ ആഘാതം വളരെ വലുതായിരിക്കും.", കോൺഗ്രസ് MLA കത്തിൽ കൂട്ടിച്ചേർത്തു.


ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ (IMFL) എക്സൈസ് തീരുവ 35 ശതമാനമായും മറ്റ് മദ്യ വിഭാഗങ്ങളുടേത് 45 ശതമാനമായും രാജസ്ഥാൻ സർക്കാർ അടിയന്തരമായി പ്രാബല്യത്തിൽ വരുത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ കത്ത്.

Reactions