Hot Posts

6/recent/ticker-posts

ആലപ്പുഴയില്‍ 12കാരി ജീവനൊടുക്കി: അമ്മയുടെ മാനസികപീഡനം മൂലമെന്ന് പ്രദേശവാസികള്‍



ആലപ്പുഴ: കാര്‍ത്തികപ്പള്ളി വലിയകുളങ്ങരയില്‍ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വലിയകുളങ്ങര സ്വദേശി ഹര്‍ഷ(12)യെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.   

പഠനത്തെ ചൊല്ലി അമ്മ വഴക്കു പറഞ്ഞതിനെ തുടര്‍ന്നാണ് കുട്ടി തൂങ്ങി മരിക്കുകയായിരുന്നുവന്നാണ് പ്രാഥമിക നിഗമനം. വീട്ടിലെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിനു മുന്‍പ് മരണം സംഭവിച്ചു.

എന്നാല്‍ അമ്മയുടെ മാനസികപീഡനത്തെ തുടര്‍ന്നാണ് കുട്ടി ജീവനൊടുക്കിയതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. അമ്മ നേരെത്തെയും കുട്ടിയെ മര്‍ദ്ദിക്കുമായിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. പല ദിവസവും വീട്ടില്‍ നിന്ന് കുട്ടിയുടെ കരച്ചിലും ബഹളവും കേള്‍ക്കാറുണ്ടായിരുന്നു. കാര്യം തിരക്കി അയല്‍ക്കാര്‍ വരുമ്പോള്‍ വീട്ടിലേക്ക് ആരും കയറരുതെന്നായിരുന്നു വീട്ടമ്മ പറഞ്ഞതെന്നും നാട്ടുകാര്‍ പറഞ്ഞു. 

തൃക്കുന്നപ്പുഴ പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹ പരിശോധനയ്ക്ക് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്നാണ് പോലീസിന്റെ പ്രതികരണം. നേരത്തെ അമ്മയ്‌ക്കെതിരെ കുട്ടി പങ്ക് പോലീസില്‍ പരാതി നല്‍കിയിരുന്നു.



Reactions