മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന 56 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലക്കാട് ചത്തല്ലൂര്‍ സ്വദേശികളുടെ കുഞ്ഞാണ്. കുട്ടിയുടെ സ്രവം പരിശോധനക്കയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വന്ന ശേഷം മാത്രമേ രോഗ കാരണം വ്യക്തമാകുകയുള്ളൂ.
പാലക്കാട് ചത്തല്ലൂര്‍ സ്വദേശികളായ ഇവര്‍ കോയമ്പത്തൂരില്‍ നിന്നാണ് എത്തിയത്. കുഞ്ഞിന് ശ്വാസ തടസ്സമുണ്ടായിരുന്നു.
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഇന്ന് മലപ്പുറം പരപ്പനങ്ങാടി സ്വദേശിയും മുന്‍ ഫുട്ബോള്‍ താരവുമായ ഹംസക്കോയ (61) കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
