Hot Posts

6/recent/ticker-posts

ഇഷ്ടപ്പെട്ട ബൈക്ക് സ്ത്രീധനമായി നൽകിയില്ല, ഭാര്യയെ വിൽക്കാൻ ശ്രമം


ലഖ്‌നൗ : ഇഷ്ടപ്പെട്ട ബൈക്ക് സ്ത്രീധനമായി നൽകാത്തതിനാൽ ഭാര്യയെ വിൽക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ തൂത്തിയ സ്വദേശിയായ പുനിത് എന്നയാളാണ് സോഷ്യൽ മീഡിയയിൽ ഫോട്ടോയും ഫോൺ നമ്പറും പ്രചരിപ്പിച്ച് ഭാര്യയെ വിൽക്കാൻ ശ്രമിച്ചത്.

വിവാഹത്തിന് ശേഷം ബൈക്ക് നൽകിയില്ലെന്നാരോപിച്ച് ഇയാൾ ദിവസവും ഭാര്യയെ ഉപദ്രവിക്കാറുണ്ടായിരുന്നു. ഇതിൽ സഹിക്കെട്ട യുവതി സ്വന്തം വീടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിൽ പ്രകോപിതനായ യുവാവ് ഭാര്യയുടെ ഫോട്ടോയും ഫോൺ നമ്പറും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാൻ തുടങ്ങി. യുവതി ലൈംഗിക തൊഴിലാളിയാണെന്നും വിളിക്കണമെന്നും ഇയാൾ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ആളുകളോട് ആവശ്യപ്പെടുകയും ചെയ്തു. ശേഷം യുവതിക്ക് അശ്ലീല ഫോൺ കോളുകളും സന്ദേശങ്ങളും ലഭിക്കാൻ തുടങ്ങി.

തുടർന്ന് യുവതി സൈബർ സെല്ലിൽ പരാതി നൽകി. യുവതിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് പുനീതിനെ അറസ്റ്റ് ചെയ്തു. പ്രതിക്ക് തക്കതായ ശിക്ഷ ലഭിക്കാൻ പരമാവധി ശ്രമിക്കുമെന്ന് PRO ഉദ്യോഗസ്ഥൻ സഞ്ജയ് സിംഗ്‌ പറഞ്ഞു. സ്ത്രീധനവുമായി ബന്ധപ്പെട്ട പല പരാതികൾ ഇതിനുമുമ്പും വന്നിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഒരു പരാതി ആദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Reactions