കോട്ടയം: പാലായില്‍ യുഡിഎഫിനെ തോല്‍പ്പിക്കാന്‍ ജോസഫ് ശ്രമിച്ചുവെന്ന് ജോസ് കെ മാണി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ജോസഫിനെയാണ് യുഡിഎഫില്‍ നിന്നും പുറത്താക്കേണ്ടിയിരുന്നത്. യുഡിഎഫിന്റേത് രാഷ്ട്രീയ അനീതിയാണ്. കെഎം മാണിയുടെ രാഷ്ട്രീയത്തെയാണ് യുഡിഎഫ് പുറത്താക്കിയത്. ജോസഫ് നിരന്തരമായി യുഡിഎഫിനെ ദുര്‍ബലമാക്കിയെന്നും ജോസ് കെ മാണി. ഇത് സ്ഥാനമോ പദവിയോ അല്ല, നീതിയുടെ പ്രശ്‌നമാണെന്നും ജോസ് കെ മാണി പറഞ്ഞു.
