രാവിലെ കിസ്കോ-മരിയൻ ബ്ലഡ് ബാങ്കിൽ നടന്ന രക്തദാനം പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ മേരി ഡൊമിനിക്, മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ.ബിജു പുന്നത്താനം, മരിയൻ മെഡിക്കൽ സെൻ്റർ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഷേർളി ജോസ് എഫ് സി സി, ഡോ.മാത്യു തോമസ്, ബ്ലഡ് ഫോറം സെക്രട്ടറി ബാബു കെ ആർ, സജി വട്ടക്കാനാൽ, സാബു അബ്രാഹം, സൂരജ് പാലാ, കൊഴുവനാൽ ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് മാത്തുക്കുട്ടി മണിയങ്ങാട്ട്പാറയിൽ, ബൈജു കൊല്ലൻപറമ്പിൽ, ആർ അശോകൻ, ഷാജി തകിടിയേൽ, ജയ്സൺ പ്ലാക്കണ്ണി, സിസ്റ്റർ ആഗ്നസ് എഫ് സി സി, ബീറ്റ് ഓഫീസർ പ്രബു കെ ശിവറാം എന്നിവർ പങ്കെടുത്തു. അമ്മ തെയ്യാമ്മ, മക്കൾ എമിൽ ടോം ഷിബു, എലേനാ സൂസൻ ഷിബു എന്നിവരോടൊപ്പം ആണ് രക്തദാനവും പിറന്നാളാഘോഷവും നടത്തിയത്.

