Hot Posts

6/recent/ticker-posts

പ്രവാസികൾക്കുള്ള ട്രൂ​നാ​റ്റ് കോ​വി​ഡ് പ​രി​ശോ​ധ​: കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം



ന്യൂ​ഡ​ൽ​ഹി: ‌‌‌കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ട്രൂ​നാ​റ്റ് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന കേ​ര​ള​ത്തി​ൻറെ ആ​വ​ശ്യം കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​ള്ളി. ട്രൂ​നാ​റ്റ് കോ​വി​ഡ് പ​രി​ശോ​ധ​ന അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്ന് കേ​ന്ദ്രം കേ​ര​ള​ത്തെ അ​റി​യി​ച്ചു. ‌വിദേശകാര്യ മന്ത്രാലയമാണ് കേരള ചീഫ് സെക്രട്ടറിയെ കത്ത് മുഖേന ഇക്കാര്യം അറിയിച്ചത്.

ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. എം​ബ​സി നേ​രി​ട്ട് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ലും പ​രി​മി​തി​യു​ണ്ട്. അ​തി​നാ​ൽ കേ​ര​ള​ത്തി​ൻറെ നി​ർ​ദേ​ശം പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി​യെ കേ​ന്ദ്രം അ​റി​യി​ച്ചു. നിലവിൽ റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് നടത്തുന്നുണ്ടെന്ന്‌ യുഎഇ വ്യക്തമാക്കി. എന്നാൽ ട്രൂനാറ്റ് പരിശോധനയില്ല. കോവിഡ് ബാധിതനായ ഒരാളെ വിമാനത്തിൽ കയറാൻ അനുവദിക്കില്ലെന്നാണ് അവിടുത്തെ നിയമം. അതിനാൽ കോവിഡ് സ്ഥിരീകരിച്ച പ്രവാസികൾക്കായി പ്രത്യേക വിമാനം അനുവദിക്കാനാവില്ലെന്നും യുഎഇ വ്യക്തമാക്കുന്നു.

രണ്ട് വിമാനക്കമ്പനികൾ ടെസ്റ്റ് നടത്തുന്നുണ്ടെന്നും ആവശ്യമെങ്കിൽ ഇന്ത്യയിലേയ്ക്കുള്ള വിമാനങ്ങളിലെ യാത്രക്കാർക്കും ഈ പരിശോധന നടത്താമെന്നും കുവൈത്ത് അറിയിച്ചു. ഇതിനുള്ള ചിലവ് യാത്രക്കാർ വഹിക്കണമെന്നും കുവൈത്ത് വ്യക്തമാക്കിയിട്ടുണ്ട്. ബഹ്‌റൈനും സൗദി അറേബ്യയും ട്രൂനാറ്റ് പരിശോധന അപ്രായോഗികമാണെന്ന് അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.
രോഗബാധിതരെയും അല്ലാത്തവരെയും ഇടകലർത്തി ഒരേ വിമാനത്തിൽ കൊണ്ടുവരുന്നത് രോഗവ്യാപനം വർധിക്കാൻ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള സർക്കാർ ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചിരുന്നത്. രോഗബാധ സ്ഥിരീകരിച്ചവരെ പ്രത്യേകം വിമാനത്തിൽ കൊണ്ടുവരണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. 

Reactions