Hot Posts

6/recent/ticker-posts

ദുരഭിമാനകൊലപാതക ശ്രമം: മുഖ്യപ്രതി പിടിയില്‍



മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ യുവാവിന്റെ കൈ വെട്ടിയ കേസിലെ മുഖ്യപ്രതി ബേസില്‍ എല്‍ദോസിനെ പോലീസ് പിടികൂടി. മൂവാറ്റുപുഴയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്നാണ് ഇയാളെ പിടിച്ചത്. മൂവാറ്റുപുഴ നഗരമധ്യത്തില്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ വച്ചാണ് ബേസില്‍ ഞായറാഴ്ച വൈകിട്ട് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പണ്ടിരിമല സ്വദേശി അഖിലിനാണ് (19) പരിക്കേറ്റത്. 

ബേസിലിന്റെ സഹോദരിയുമായി അഖില്‍ അടുപ്പത്തിലായിരുന്നുവെന്നും ഇതേ തുടര്‍ന്നുള്ള വൈരാഗ്യമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. അക്രമം കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും ബേസില്‍ ബൈക്കില്‍ രക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ അഖിലിനെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോവുകയും ചെയ്തു.

കേസിലെ രണ്ടാംപ്രതിയായ കോതമംഗലം സ്വദേശിയായ 17 വയസുകാരനെ പോലീസ് സംഘം ഞായറാഴ്ച രാത്രിയോടെ കസ്റ്റഡിയിലെടുത്തിരുന്നു. പിടിയിലായ രണ്ടാംപ്രതിയാണ് ബൈക്ക് ഓടിച്ചിരുന്നത്.


Reactions