Hot Posts

6/recent/ticker-posts

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി




പാലക്കാട്: സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശിനി മീനാക്ഷിയമ്മാള്‍ (73) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ്  മീനാക്ഷിയമ്മാള്‍ മരണപ്പെട്ടത്. ഇവരുടെ ആദ്യ കോവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നെങ്കിലും മരണശേഷം വീണ്ടും പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. 

മേയ് 25നാണ് ചെന്നൈയില്‍നിന്ന് വാളയാര്‍ വഴി മീനാക്ഷിയമ്മാള്‍ നാട്ടിലെത്തിയത്. ശ്രീകൃഷ്ണപുരത്തെ സഹോദരന്റെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവേ പനിയും പ്രമേഹവും കൂടിയതിനെത്തുടര്‍ന്ന് മേയ് 28-നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. 

ഇവരുടെ സഹോദരന്റെ മകന്റെ കുട്ടിയും പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. കുട്ടിയുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.


Reactions