Hot Posts

6/recent/ticker-posts

വർക്ക് ഫ്രം ഹോം : പുത്തൻ പ്ലാനുമായി വോഡഫോൺ



ലോക്ക്ഡൗണിനിടയിലും രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ വോഡഫോൺ-ഐഡിയയും, എയർടെല്ലും റിലയൻസ് ജിയോയുമെല്ലാം ഉപഭോക്താക്കൾക്കായി പുത്തൻ പ്ലാനുകൾ കൊണ്ടുവന്നിരുന്നു. അതിൽ മിക്കതും വർക്ക് ഫ്രം ഹോമിനെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. അത് പോലെ വോഡഫോൺ അവതരിപ്പിച്ച പ്ലാൻ ആണ് 251 രൂപയുടെ പ്രീപെയ്ഡ് റീചാർജ്. ജിയോയ്ക്കും എയർടെല്ലിനും നേരത്തെ തന്നെ സമാന തുകയുടെ പ്ലാൻ ഉണ്ടായിരുന്നു.

 വർക്ക് ഫ്രം ഹോം ചെയ്യുന്നവര്ർ ഉദ്ദേശിച്ചുകൊണ്ടാണ് ഈ പ്ലാനും എന്ന് അധികൃതർ അറിയിച്ചു. 251 രൂപയുടെ റീചാർജിൽ 50GB ഡാറ്റയാണ് ഉപഭോക്താവിന് 28 ദിവസത്തെ കാലയളവിൽ ലഭിക്കുന്നത്. കൂടാതെ കോളിംഗ് മിനിറ്റുകളോ SMS ഉം ഇല്ല. കമ്പനിയുടെ ലൈവ് അപ്ലിക്കേഷനുകളിൽ സബ്സ്ക്രിപ്ഷനും ലഭിക്കില്ല. അതിനാൽ പ്ലാൻ തീർത്തും വർക്ക് ഫ്രം ഹോം ചെയ്യുന്നവരെ ലക്ഷ്യമാക്കിയാണെന്ന് പറയാം. നിലവിലെ പ്ലാൻ തീരുന്ന മുറയ്ക്ക് പ്രത്യേക പ്ലാനിലെ ഡാറ്റ ഉപയോഗിച്ച് ജോലി പൂർത്തിയാക്കാൻ സഹായിക്കുന്നു.

കേരളമുൾപ്പെടെ ചുരുക്കം ചില സ്ഥലങ്ങളിൽ മാത്രമാണ് നിലവിൽ ഈ പ്ലാൻ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

എയർടെല്ലിന്റെയും ജിയോയുടെയും 251 രൂപ റീചാർജിലും 50GB ഡാറ്റ മാത്രമാണ് ലഭിച്ചിരുന്നതും.

Reactions