തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരെ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ വിവാദ പരാമര്‍ശത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംഭവത്തില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞല്ലോയെന്നും മന്ത്രി പറഞ്ഞു.
നിപ രാജകുമാരി എന്നു പേരെടുത്തശേഷം കോവിഡ് റാണിയാകാനാണ് മന്ത്രി കെ.കെ. ശൈലജ ശ്രമിക്കുന്നതെന്ന കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന വിവാദമായിരുന്നു. സംഭവത്തില്‍ ഇടത് നേതാക്കള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മുല്ലപ്പളളിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ച്ചിരുന്നു.
എന്നാല്‍ താന്‍ ആരേയും അധിക്ഷേപിച്ചിട്ടില്ലെന്നും തന്റെ പ്രസ്താവനയെ വളച്ചൊടിക്കുകയായിരുന്നുവെന്നുവാണ് മുല്ലപ്പള്ളിയുടെ നിലപാട്. താന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്നും അതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
