Hot Posts

6/recent/ticker-posts

രോഗികള്‍ ഒരു ലക്ഷത്തിലേക്ക്; സമൂഹവ്യാപനമില്ലെന്ന് ആവര്‍ത്തിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍


മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ സമൂഹവ്യാപനമില്ലെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്‍. സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കവെയാണ് ആരോഗ്യമന്ത്രി രാജേഷ് തോപ്പിന്റെ അവകാശവാദം.

സമൂഹവ്യാപനം സംഭവിച്ചിരുന്നെങ്കില്‍ 20 മുതല്‍ 40 ശതമാനം വരെ രോഗികളെയും കണ്ടെത്താന്‍ കഴിയുമായിരുന്നില്ലെന്ന് അവകാശപ്പെട്ട ആരോഗ്യമന്ത്രി, സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച 90,767 പേരുടെയും വിവരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞെന്നും അവകാശപ്പെട്ടു.

രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ സംസ്ഥാനമാണ് മഹാരാഷ്ട്ര. 90,787 പേര്‍ക്കാണ് ഇവിടെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 3289 പേര്‍ മരിച്ചു.


Reactions