തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കും DYFI അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിനും രാഹുൽ ഈശ്വർ ആശംസകൾ നേർന്നു. ഇരുവരുടെയും വിവാഹ വാർത്ത പുറത്ത് വന്നതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ പരിഹസിക്കുന്നവർക്കെതിരെ രാഹുൽ ഈശ്വർ മുന്നറിയിപ്പ് നൽകി. കല്യാണത്തെ ട്രോളുന്നത് ഭാരത സംസ്കാരമല്ലെന്നായിരുന്നു രാഹുൽ ഈശ്വർ ഫേസ്ബുക്കിൽ കുറിച്ചത്.
"ചില ആളുകൾ വാട്സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും അവരുടെ സ്വകാര്യ ജീവിതത്തെയും കല്യാണത്തെയും ഒക്കെ ട്രോൾ ചെയ്യുന്നത് കണ്ടു. കഷ്ടം, പരമകഷ്ടം" എന്നാണ് രാഹുൽ ഈശ്വർ കുറിപ്പിലൂടെ പറയുന്നത്. രാഷ്ട്രീയമാകാമെന്നും എന്നാൽ രാഷ്ട്രീയാഭാസം ആകരുതെന്നും രാഹുൽ ഈശ്വർ ഓർമപ്പെടുത്തി.
"വിവാഹം ജീവിതത്തിലെ വളരെ സ്വകാര്യവും പ്രധാനവും മംഗളകരവുമായ ഒരു മുഹൂർത്തമാണ്. കല്യാണത്തെ ട്രോളുന്നത് ഭാരത സംസ്കാരമല്ല." - രാഹുൽ പറയുന്നു. റിയാസിനെയും വീണയെയും പരിചയപ്പെട്ടിട്ടുണ്ടെന്നും ഇരുവരും വളരെ നല്ല മനുഷ്യരാണെന്നും രാഹുൽ പറഞ്ഞു. "രണ്ട് പേർക്കും പ്രാർത്ഥനകൾ നേരുന്നു. ദൈവം പുതിയൊരു യാത്രക്ക് അനുഗ്രഹിക്കട്ടെ" രാഹുൽ കൂട്ടിച്ചേർത്തു.
DYFI നേതാവായ മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും വിവാഹിതരാകുന്നു എന്ന വാർത്ത ഇന്നലെയാണ് പുറത്ത് വന്നത്. ജൂൺ 15ന് തിരുവനന്തപുരത്ത് വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരിക്കും വിവാഹം. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലായിരിക്കും ചടങ്ങുകൾ. 50 പേർക്ക് മാത്രമാണ് ക്ഷണം.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
വിവാഹം ജീവിതത്തിലെ വളരെ സ്വകാര്യവും പ്രധാനവും മംഗളകരവും ആയ ഒരു മുഹൂര്‍ത്തം ആണ് - കല്യാണത്തെ ട്രോളുന്നത് ഭാരത സംസ്‌കാരം അല്ല.
റിയാസിനേയും, വീണയെയും പരിചയപ്പെട്ടിട്ടുണ്ട്. രണ്ടു വളരെ നല്ല മനുഷ്യര്‍. രണ്ടു പേര്‍ക്കും പ്രാര്‍ത്ഥനകള്‍ നേരുന്നു. ദൈവം പുതിയൊരു യാത്രക്ക് അനുഗ്രഹിക്കട്ടെ...
ബഹുമാനപെട്ട യുവ നേതാവ് റിയാസ്, സഖാവ് ശ്രീ പിണറായി വിജയന്‍ന്റെ മകള്‍ IT വിദഗ്ദ്ധ ആയ വീണ എന്നിവര്‍ക്കു എല്ലാ മംഗളങ്ങളും നേരുന്നു. ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
ചില ആള്‍കാര്‍ Whatsapp, ഫേസ്ബുക് ല്‍ ഒക്കെ അവരുടെ സ്വകാര്യ ജീവിതം, കല്യാണം ഇതിനെ ഒക്കെ ട്രോള്‍ ചെയുന്നത് കണ്ടു. കഷ്ടം, പരമകഷ്ടം.... രാഷ്ട്രീയമാകാം, രാഷ്ട്രീയാഭാസം ആകരുത്.