Hot Posts

6/recent/ticker-posts

മുഖ്യമന്ത്രിയുടെ മകള്‍ വീണയും മുഹമ്മദ് റിയാസും വിവാഹിതരാകുന്നു




തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരാകുന്നു. ഈ മാസം 15നാണ് വിവാഹം. ലളിതമായ് നടത്തുന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമായിരിക്കും പങ്കെടുക്കുക.

വീണ ബംഗളൂരുവില്‍ ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുകയാണ്. എസ്.എഫ്.ഐ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന മുഹമ്മദ് റിയാസ് ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന നേതൃത്വത്തിലൂടെയാണ് ദേശീയ അധ്യക്ഷ സ്ഥാനത്ത് എത്തിയത്.

ഐ.ടി. കമ്പനിയായ എക്‌സലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറാണ് വീണ. 2009ല്‍ കോഴിക്കോട് ലോക്‌സഭ സീറ്റിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്നു മുഹമ്മദ് റിയാസ്. ഇരുവരും മുന്‍ വിവാഹബന്ധം വേര്‍പെടുത്തിയവരാണ്. 
Reactions