ഹൈദരാബാദ്: തെലങ്കാനയില്‍ പത്താംക്ലാസ് വിദ്യാര്‍ഥികളെ പരീക്ഷ കൂടാതെ ജയിപ്പിക്കാന്‍ തീരുമാനം. കോവിഡിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ നടത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ആണ് തിങ്കളാഴ്ച ഇക്കാര്യം പ്രഖ്യാപിച്ചത്.
പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് അവരുടെ ആഭ്യന്തര മൂല്യനിര്‍ണത്തില്‍ ലഭിച്ച മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ ഗ്രേഡുകള്‍ നല്‍കി ജയിപ്പിക്കാനാണ് തീരുമാനമെന്ന് ഔദ്യോഗിക പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
തെലങ്കാനയില്‍ ഈ വര്‍ഷം 5.35 ലക്ഷം പത്താംക്ലാസ് വിദ്യാര്‍ഥികളാണുള്ളത്. ബിരുദ, ബിരുദാനന്തര തലങ്ങളിലെ പരീക്ഷയുടെ കാര്യം വരുംദിവസങ്ങളിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം തീരുമാനിക്കുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
