Hot Posts

6/recent/ticker-posts

കാഞ്ഞിരപ്പള്ളിയില്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം



കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയില്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. ഇടക്കുന്നം പത്തില്‍ വീട്ടില്‍ ജോഷ്‌ല ഹനീഫ (35)യാണ് മരിച്ചത്. പൂതക്കുഴിയിലെ മുഹ്യിദ്ദീന്‍ ജുമാ മസ്ജിദിന് സമീപം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്.

തൊടുപുഴ സ്വദേശികളുടെ ലോറി സ്‌കൂട്ടറിനെ ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെ സ്‌കൂട്ടറിന്റെ വശത്ത് തട്ടി ജോഷ്‌ലക്ക് അപകടം സംഭവിക്കുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ഇടക്കുന്നം മുക്കാലിയില്‍ തയ്യല്‍ സ്ഥാപനം നടത്തുകയായിരുന്നു ജോഷ്‌ല. സംഭവത്തില്‍ കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തു.


Reactions