Hot Posts

6/recent/ticker-posts

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വീണ്ടും ആത്മഹത്യ: മരിച്ചത് കോവിഡ് നിരീക്ഷണത്തില്‍ ഉള്ളയാള്‍


തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ കോവിഡ് വാര്‍ഡില്‍ വീണ്ടും ആത്മഹത്യ. കോവിഡ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന നെടുമങ്ങാട് സ്വദേശി മുരുകേശനാണ് ആത്മഹത്യ ചെയ്തത്.  ആശുപത്രിയിലെ കോവിഡ് വാര്‍ഡിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു.

കോവിഡ് ബാധ സംശയിച്ച് ചൊവ്വാഴ്ചയാണ് മുരുകേശനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച വൈകിട്ട് ഐസൊലേഷന്‍ മുറിയില്‍ ഉടുമുണ്ട് ഫാനില്‍ കെട്ടി തൂങ്ങിയ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

നേരത്തെ കോവിഡ് ബാധിച്ച് ചികില്‍സയിലുണ്ടായിരുന്ന ആനാട് സ്വദേശിയും ആത്മഹത്യ ചെയ്തിരുന്നു. ചൊവ്വാഴ്ച കോവിഡ് വാര്‍ഡില്‍നിന്ന് ചാടിപ്പോയ ആളാണ് ബുധനാഴ്ച മരിച്ചത്. നാട്ടുകാരും പൊലീസും പിടികൂടി ചൊവ്വാഴ്ച തന്നെ മെഡിക്കല്‍ കോളജില്‍ എത്തിച്ച ഇയാള്‍ ബുധനാഴ്ച രാവിലെ കോവിഡ് വാര്‍ഡില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ആശുപത്രി ജീവനക്കാരെത്തി ഇയാളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.


Reactions